×

അജയ് വാസുദേവ് ഒരുക്കുന്ന ചിത്രത്തില്‍ ദിലീപ് നായകനാവുന്നു

മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്യുന്ന മാസ്റ്റര്‍പീസ് എന്ന സിനിമയ്ക്കു ശേഷം അജയ് വാസുദേവ് ഒരുക്കുന്ന ചിത്രത്തില്‍ ദിലീപ് നായകനാവും. ചിത്രത്തിന്റെ പ്രാഥമിക ചര്‍ച്ചകള്‍ നടന്നുവരികയാണ്. മാസ്റ്റര്‍പീസിന് മുന്പ് തന്നെ ഈ സിനിമ ചിത്രീകരിക്കാന്‍ തീരുമാനിച്ചിരുന്നതാണെങ്കിലും ദിലീപിന്റെ തിരക്കുകളെ തുടര്‍ന്ന് നീട്ടിവയ്ക്കുകയായിരുന്നു. ഉദയകൃഷ്ണയുമായി ചേര്‍ന്ന് അജയ് വാസുദേവ് തന്നെയാവും ചിത്രത്തിന് തിരക്കഥ രചിക്കുക. ഇതൊരു ആക്ഷന്‍ ത്രില്ലര്‍ ആയിരിക്കില്ലെന്ന് അജയ് പറഞ്ഞു അതേസമയം ഉദയകൃഷ്ണ സംവിധാനം ചെയ്യുന്ന ഒരു ചിത്രത്തിലും ദിലീപ് തന്നെയാണ് നായകനാവുന്നത്.

മാസ്റ്റര്‍പീസ് ഈ മാസം 22ന് തീയേറ്ററുകളിലെത്തും. അതിന്ശേഷമേ ദിലീപിന്റെ ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങുകയുള്ളൂ.

രതീഷ് അന്പാട്ട് സംവിധാനം ചെയ്യുന്ന കമ്മാരസംഭവം എന്ന സിനിമയുടെ ഷൂട്ടിംഗ് തിരക്കിലാണ് ദിലീപിപ്പോഴുള്ളത്. അതിനുശേഷം പ്രശസ്ത ഛായാഗ്രാഹകന്‍ രാമചന്ദ്രബാബു സംവിധാനം ചെയ്യുന്ന പ്രൊഫസര്‍ ഡിങ്കന്‍ എന്ന സിനിമയുടെ രണ്ടാംഘട്ട ചിത്രീകരണത്തിനായി പോകും. ദിലീപ് മജീഷ്യന്റെ വേഷത്തില്‍ എത്തുന്ന ചിത്രം ത്രീ ഡിയിലാണ് ഒരുക്കുന്നത്. പ്രശസ്തി നേടാന്‍ ആഗ്രഹിക്കുന്ന ഒരു മാജിക്കുകാരന്റെ കഥയാണ് ചിത്രം പറയുന്നത്. നമിതാ പ്രമോദാണ് ദിലീപിന്റെ നായികയാവുന്നത്. റാഫി തിരക്കഥ രചിക്കുന്ന ചിത്രത്തിന്റെ ആദ്യ ഘട്ട ചിത്രീകരണം നേരത്തെ അവസാനിച്ചിരുന്നു. നടിയെആക്രമിച്ച കേസില്‍ ദിലീപ് ജയിലിലായതിനെ തുടര്‍ന്ന് ഷൂട്ടിംഗ് നിറുത്തി വച്ചിരുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top