×

വീരെ ദി വെഡ്ഡിങ്ങിലെ മകളുടെ സ്വയംഭോഗ രംഗം: വിമര്‍ശനങ്ങള്‍ക്ക് വിശദീകരണവുമായി അമ്മ ഇറ

കരീന കപൂര്‍, സോനം കപൂര്‍, സ്വര ഭാസ്‌കര്‍ എന്നിവര്‍ ചേര്‍ന്ന് അഭിനയിച്ച വീരെ ദി വെഡ്ഡിങ് ബോക്സ് ഓഫീസില്‍ വലിയ ചലനങ്ങള്‍ ഉണ്ടാക്കിക്കൊണ്ടിരിക്കുകയാണ്. റിലീസ് ചെയ്ത ആദ്യ ആഴ്ചയില്‍ തന്നെ റെക്കോഡ് കളക്ഷനാണ് നായികാപ്രാധാന്യമുള്ള ഈ ചിത്രം സ്വന്തമാക്കിയത്.
ചില ബോള്‍ഡ് രംഗങ്ങളുടെ പേരിലാണ് ചിത്രം ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്. സ്വര ഭാസ്‌ക്കറിന്റെ ഒരു സ്വയംഭോഗ രംഗം വലിയ ചര്‍ച്ചയ്ക്കും വിവാദങ്ങള്‍ക്കും വഴിവച്ചിരിക്കുകയാണ്. സ്വരയെ കടുത്ത ഭാഷയില്‍ വിമര്‍ശിക്കുന്നവര്‍ക്കുള്ള മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് അമ്മ ഇറ ഭാസ്‌കര്‍. ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്‌സിറ്റിയിലെ സിനിമാ സ്റ്റഡീസ് അധ്യാപികയാണ് ഇറ ഭാസ്‌കര്‍.
എനിക്ക് എന്റെ മകളെക്കുറിച്ച്‌ അഭിമാനം മാത്രമേയുള്ളൂ. ലൈംഗികത പലപ്പോഴും ഇന്ത്യന്‍ സിനിമകളില്‍ നേരിട്ട് ചിത്രീകരിച്ചിട്ടില്ല. അതൊരു വിഷയം പോലും ആയിരുന്നില്ല. എന്നാല്‍ കാലാന്തരത്തില്‍ ലൈംഗികതയെന്ന ആശയത്തെ പരുവപ്പെടുത്തിയെടുക്കാന്‍ ഇന്ത്യന്‍ സിനിമയ്ക്ക് കഴിഞ്ഞിട്ടുണ്ട്. അതാണ് ഇന്ത്യന്‍ സിനിമയെ വേറിട്ടു നിര്‍ത്തുന്നതും.
നേരിട്ട് ആശയവിനിമയം നടത്താന്‍ പറ്റാത്ത പല സംഗതികളും ഗാനരംഗങ്ങളിലൂടെ ചിത്രീകരിച്ചിട്ടുണ്ട. അത് ഹിന്ദി, മലയാളം, തമിഴ്, ബംഗാളി അങ്ങിനെ ഏത് ഭാഷയിലുമാകട്ടെ. സ്ത്രീകളുടെ ലൈംഗികത ചര്‍ച്ച ചെയ്യുന്ന ആദ്യ സിനിമ ഒന്നുമല്ല ഇത്. ഫയര്‍, ലിപ്സ്റ്റിക് അണ്ടര്‍ മൈ ബുര്‍ഖ എന്നീ ചിത്രങ്ങളെല്ലാം ഇതേ ആശയമാണ് സംവദിച്ചിരിക്കുന്നത്- ഇറ പറഞ്ഞു .

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top