×

ഫുള്‍ കോര്‍ട്ട് വിളിച്ച്‌ ചേര്‍ക്കണം: ജസ്റ്റിസ്മാരായ രഞ്ജന്‍ ഗോഗോയും മദന്‍ ബി ലോക്കൂറും

ദില്ലി: സുപ്രിം കോടതിയുമായി ബന്ധപ്പെട്ട വിഷയങ്ങളും ഭാവിയും ചര്‍ച്ച ചെയ്യാന്‍ ഫുള്‍ കോര്‍ട്ട് വിളിച്ച്‌ ചേര്‍ക്കണം എന്നാവശ്യപെട്ട് ജസ്റ്റിസ്മാരായ രഞ്ജന്‍ ഗോഗോയും മദന്‍ ബി ലോക്കൂറും ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്ക് കത്ത് നല്‍കി. ജഡ്ജിമാരുടെ ആവശ്യത്തോട് ഇത് വരെയും ചീഫ് ജസ്റ്റിസ് പ്രതികരിച്ചിട്ടില്ല. ഇതിനിടെ കൊളേജിയം ശുപാര്‍ശ ചെയ്ത ഇന്ദു മല്‍ഹോത്രയെ ജഡ്ജി ആക്കുവാനുള്ള നടപടികള്‍ നിയമമന്ത്രാലയം ഊര്‍ജ്ജിത പെടുത്തി.

കഴിഞ്ഞ ഞാറാഴ്ച എഴുതിയ രണ്ട് വരി കത്തിലാണ് ജസ്റ്റിസ് മാരായ രഞ്ജന്‍ ഗൊഗോയി, മദന്‍ ബി ലോക്കൂര്‍ എന്നിവര്‍ സുപ്രിം കോടതിയുമായി ബന്ധപ്പെട്ട വിഷയങ്ങളും ഭാവിയും ചര്‍ച്ച ചെയ്യാന്‍ ഫുള്‍ കോര്‍ട്ട് വിളിച്ച്‌ ചേര്‍ക്കണമെന്ന് ചീഫ് ജസ്റ്റിസിനോട് ആവശ്യപ്പെട്ടത്. നേരത്തെ ജസ്റ്റിസ് മാരായ ജെ ചെലമേശ്വറും കുര്യന്‍ ജോസഫും ഇതേ ആവശ്യം ഉന്നയിച്ച്‌ ചീഫ് ജസ്റ്റിസിന് കത്ത് നല്‍കിയിരുന്നു.

ഈ നാല് ജഡ്ജിമാരും സുപ്രിം കോടതി കൊളേജിയത്തിലെ അംഗങ്ങള്‍ ആണ്. എന്നാല്‍ ഫുള്‍ കോര്‍ട്ട് വിളിച്ച്‌ ചേര്‍ക്കണം എന്ന ജഡ്ജിമാരുടെ ആവശ്യത്തോട് ഇത് വരെയും ചീഫ് ജസ്റ്റിസ് പ്രതികരിച്ചിട്ടില്ല. തിങ്കളാഴ്ച രാവിലെ ചേര്‍ന്ന ജഡ്ജിമാരുടെ അനൗപചാരിക ഒത്ത് ചേരലില്‍ എല്ലാ വിഷയങ്ങളും ചര്‍ച്ച ചെയ്യാം എന്ന ഉറപ്പ് മാത്രമാണ് ചീഫ് ജസ്റ്റിസ് നല്‍കിയത്. സുപ്രിം കോടതിയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ മനസിലാക്കാനും ജഡ്ജിമാര്‍ക്കിടയിലെ ഏകോപനം വര്‍ദ്ധിപ്പിക്കാനും ആയി ജസ്റ്റിസ്മാരായ എകെ സിക്രി, യുയു ലളിത്, ഡിവൈ ചന്ദ്രചൂഡ്, എസ്‌കെ കൗള്‍ എന്നിവര്‍ ഉള്‍പ്പെട്ട സമിതിക്ക് തിങ്കളാഴ്ച ചീഫ് ജസ്റ്റിസ് രൂപം നല്‍കിയിരുന്നു.

എന്നാല്‍ ഫുള്‍ കോര്‍ട്ട് വിളിക്കാതെ പ്രശ്‌നങ്ങക്ക് പരിഹാരമാകില്ലെന്ന നിലപാടിലാണ് കൊളേജിയത്തിലെ നാല് ജഡ്ജിമാര്‍ എന്നാണ് സൂചന. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വിരമിക്കുമ്ബോള്‍, ചീഫ് ജസ്റ്റിസ് ആകേണ്ട ജഡ്ജിയാണ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി. ഇതിനിടെ ജനുവരിയില്‍ കൊളേജിയം ശുപാര്‍ശ ചെയ്ത സീനിയര്‍ അഭിഭാഷക ഇന്ദു മല്‍ഹോത്രയെ സുപ്രിം കോടതി ജഡ്ജി ആയി നിയമിക്കാനുള്ള നടപടികള്‍ നിയമമന്ത്രലയം ഉര്‍ജ്ജിതപ്പെടുത്തി.

ഇന്റലിജന്‍സ് ബ്യുറോയുടെ ക്‌ളീയറന്‍സ് ലഭിച്ചതിനെ തുടര്‍ന്ന് തുടര്‍ നടപടികള്‍ക്കായി നിയമന ഉത്തരവ് അടങ്ങിയ ഫയല്‍ നിയമമന്ത്രാലയം പ്രധാനമന്ത്രിയുടെ ഓഫീസിന് കൈമാറി. അതെ സമയം, ഇന്ദു മല്‍ഹോത്രയ്‌ക്കൊപ്പം കൊളേജിയം ശുപാര്‍ശ ചെയ്ത ഉത്തരാഖണ്ഡ് ഹൈകോടതി ചീഫ് ജസ്റ്റിസ് കെ എം ജോസെഫിന്റെ ഫയല്‍ ഇപ്പോഴും നിയമന്ത്രാലയത്തിന്റെ പരിഗണനയിലാണ്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top