×

തറവട്ടം ദേവസ്വം ട്രസ്റ്റ്‌ ഭാരവാഹികള്‍

പുറപ്പുഴ : 2018 -20 സാമ്പത്തിക വര്‍ഷത്തേക്കുള്ള തറവട്ടം ദേവസ്വം ട്രസ്റ്റ്‌ ഭാരവാഹികളെ തിരഞ്ഞെടുത്തു. ട്രസ്റ്റ്‌ ബൈലോ പ്രകാരം 18 അംഗ കമ്മിറ്റിയില്‍ കാലാവധി പൂര്‍ത്തിയായി ഒഴിവ്‌ വന്ന 10 അംഗങ്ങളുടെ തിരഞ്ഞെടുപ്പാണ്‌ വാര്‍ഷിക പൊതുയോഗത്തില്‍ നടന്നത്‌. 4 സ്ഥിരാംഗങ്ങളുടെ ഒഴിവിലേക്ക്‌ 11 പേരുകളും 6 സാധാരണ അംഗങ്ങളുടെ ഒഴിവിലേക്ക്‌ 13 പേരുകളും നാമ നിര്‍ദ്ദേശം ചെയ്‌തിരുന്നു. നാമനിര്‍ദ്ദേശം ചെയ്‌ത 24 പേരുകാരില്‍ നിന്നും ബൈലോ പ്രകാരം 10 പേരെ ഭഗവത്‌ സന്നിധിയില്‍ നറുക്കെടുത്താണ്‌ തിരഞ്ഞെടുപ്പ്‌ നടത്തിയത്‌. കെ പി നാരായണന്‍ കോയിക്കര വരണാധികാരിയായിരുന്നു.
പ്രസിഡന്റായി കെ ആര്‍ സിജു കുളത്തുങ്കല്‍, വൈസ്‌ പ്രസിഡന്റായി എം ആര്‍ അനില്‍ മുഖയപ്പിള്ളില്‍ സെക്രട്ടറിയായി സന്ദീപ്‌ ബാബു മുണ്ടോക്കുഴിയില്‍, ജോ. സെക്രട്ടറിയായി സി ഡി രാജേഷ്‌ ചിറയ്‌ക്കല്‍, ഖജാന്‍ജിയായി കെ ആര്‍ രണ്‍ജിത്‌ കന്യായില്‍, കമ്മിറ്റി ഭാരവാഹികളായി എം എ മോഹനന്‍പിള്ള മൈലാടിയില്‍, സുരേഷ്‌ ബാബു ശങ്കുപുരത്തില്‍, എം പി സുനില്‍കുമാര്‍ മലയില്‍കരോട്ട്‌, കെ ഒ ബാബു കുന്നേല്‍, എന്‍ ആര്‍ ശശി നെല്ലിത്താനത്ത്‌, ആര്‍ ചെല്ലപ്പന്‍ വെള്ളിലാത്തില്‍, വിജയന്‍ വള്ളിമാക്കല്‍, നിഷാദ്‌ ഗോപാല്‍ മുണ്ടോക്കുഴിയില്‍, ടി എസ്‌ സുജിത്‌ തണ്ടുംപുറത്ത്‌, വിഎസ്‌ സൂരജ്‌ വിളയില്‍, വനിതാ പ്രതിനിധികളായി ഓമന രാജന്‍ പന്ന്യംതടത്തില്‍, കെ ആര്‍ ചന്ദ്രിക കന്യായില്‍, ശോഭന സുരേഷ്‌ വിളയില്‍, എക്‌സ്‌ ഒഫിഷ്യോ അംഗമായി പി ആര്‍ മനോജ്‌ പാലശ്ശേരിയില്‍ ട്രസ്റ്റ്‌ ഓഡിറ്റര്‍മാരായി വി ടി രാജേഷ്‌ വാളായില്‍, എം എന്‍ സേതുലക്ഷ്‌മി ഐക്കരപ്പറമ്പില്‍ എന്നിവരെയും വാര്‍ഷികപൊതുയോഗം തിരഞ്ഞെടുത്തു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top