×

ഭാര്യയുടെ മുന്‍പില്‍വെച്ച് പിഷാരടിയോട് പറഞ്ഞു ‘ ഞങ്ങള്‍ക്കൊക്കെ ഇഷ്ടം ആര്യയേയാണ്’ എന്ന്

 

മലയാളികളെ ഏറെ ചിരിപ്പിക്കുന്ന ചാനാല്‍ പരിപാടിയാണു ബഡായി ബംഗ്ലാവ്. പരിപാടിയില്‍ രമേഷ് പിഷാരടിയും ആര്യയുമാണു ഭാര്യയും ഭര്‍ത്താവുമായി വരുന്നത്. ഇവര്‍ ഒന്നിച്ചുള്ള രംഗങ്ങളും കോമഡയുമൊക്കെ പരിപാടിയുടെ നട്ടെല്ലാണ് എന്നു തന്നെ പറയാം. മാത്രമല്ല ഇപ്പോഴും ചിലരെങ്കിലും ആര്യ പിഷാരടിയുടെ ഭാര്യയാണ് എന്നു ചിന്തിക്കുന്നവരാണ്.

ഭാര്യയുമൊത്തു തിയേറ്ററില്‍ പോയപ്പോള്‍ ഉണ്ടായ ഒരു അനുഭവം പിഷാരടി പരിപാടിക്കിടയില്‍ പങ്കുവയ്ക്കുകയുണ്ടായി. ഭാര്യയുമൊത്തു തിയേറ്ററില്‍ പോയപ്പോള്‍ ഒരു അധ്യാപിക വന്നു പിഷാരടിയോടു ചോദിച്ചു ‘ഇതു ഭാര്യയാണോ എന്ന്’. അതേ എന്ന് ഉത്തരം പറഞ്ഞതിനു പിന്നാലെ അധ്യാപിക പറഞ്ഞു ഞങ്ങള്‍ക്കൊക്കെ ഇഷ്ടം ആര്യയേയാണ് എന്ന്.

 

അതു കേട്ട ഭാര്യയുടെ കലി, സിനിമ തീര്‍ന്നപ്പോള്‍ പോലും കഴിഞ്ഞിരുന്നില്ല എന്നു തമാശ രൂപേണ പിഷാരടി പറയുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top