×

രണ്ട് തവണ സഭയില്‍ എത്തി; സീതാറാം യെച്ചൂരിയ്ക്ക് ഇനി സീറ്റില്ലെ- കോടിയേരി

തിരുവനന്തപുരം: സീതാറാം യെച്ചൂരിയ്ക്ക് ഇനി സീറ്റില്ലെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സി.പി.ഐ.എം പത്തനിട്ട ജില്ലാ സമ്മേളനത്തിലായിരുന്നു കോടിയേരിയുടെ പ്രതികരണം.

രണ്ട് തവണ അദ്ദേഹം രാജ്യസഭയില്‍ എത്തിയെന്നും അതുകൊണ്ട് ഒഴിവ് വരുന്ന സീറ്റിലേക്ക് അദ്ദേഹം മത്സരിക്കില്ലെന്നും കോടിയേരി വ്യക്തമാക്കി. സി.പി.ഐയെ എതിര്‍ക്കേണ്ടിടത്ത് എതിര്‍ട്ടിട്ടുണ്ടെന്നും മുന്നണി ബന്ധം തകരുന്ന തരത്തില്‍ സി.പി.എമ്മില്‍ നിന്നും ആരും എതിര്‍ക്കരുതെന്നും അദ്ദേഹം പറഞ്ഞു.

സോളാര്‍ കേസില്‍ ആലോചിക്കാതെ പ്രതികരിക്കരുതെന്നും അല്ലെങ്കില്‍ കോടതി നടപടി നേരിടേണ്ടി വരുമെന്നും അദ്ദേഹം അണികളോട് പറഞ്ഞു. അതേസമയം, പത്തനംതിട്ടയില്‍ പാര്‍ട്ടിയില്‍ പുതിയ തരത്തിലുള്ള വിഭാഗീയത രൂപപ്പെട്ടിട്ടുണ്ടെന്നും വ്യക്തിയ്ക്ക് പിന്നില്‍ അണിനിരക്കുന്നതാണ് ഈ രീതിയെന്നും അദ്ദേഹം പറഞ്ഞു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top