×

ശേഷിക്കുറവ് ; ഭാര്യയോട് അധ്യാപകന്‍ കൊടുംക്രൂരമായി പെരുമാറി..

സ്‌കൂള്‍ അധ്യാപകനായ പ്രകാശിന്റെയും എംബിഎ വിദ്യാര്‍ഥിനിയായ ശൈലജയുടേയും വിവാഹം ആര്‍ഭാടപൂര്‍വം നടന്നു. എന്നാല്‍ പിന്നീട് നടന്ന സംഭവങ്ങള്‍ ഏവരേയും ഞെട്ടിക്കുന്നതായിരുന്നു. ആന്ധ്രപ്രദേശിലെ ചിറ്റൂരിലാണ് സംഭവം. ആദ്യരാത്രിയില്‍ ഭര്‍ത്താവിന്റെ ലൈംഗീക ശേഷികുറവ് തിരിച്ചറിഞ്ഞ യുവതി മുറി വിട്ട് മാതാപിതാക്കളോടൊപ്പം പോയി ഉറങ്ങിയതോടെയാണ് പ്രശ്‌നങ്ങളുടെ ആരംഭം. മാതാപിതാക്കളുടെ മുറിയിലെത്തിയ യുവതിയെ അനുനയിപ്പിച്ച് വീണ്ടും ഭര്‍ത്താവ് രാജേഷിന്റെ മുറിയില്‍ കൊണ്ടാക്കുകയായിരുന്നു. തിരികെ മുറിയില്‍ എത്തിയപ്പോള്‍ തന്റെ ലൈംഗീക ശേഷിക്കുറവ് മാതാപിതാക്കളോട് പറഞ്ഞു എന്ന പേരില്‍ രോക്ഷം പൂണ്ട രാജേഷ് ഭാര്യയെ മൃഗീയമായി മര്‍ദ്ദിച്ചു. ദേഹമാസകലം കടിച്ച് മുറിവേല്‍പ്പിച്ച ശേഷം തോര്‍ത്ത് കൊണ്ട് ഇവരെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. വഴുതിമാറിയ യുവതിയെ ആപ്പിള്‍ മുറിക്കാന്‍ സൂക്ഷിച്ചിരുന്ന കത്തി ഉപയോഗിച്ച് ഇയാള്‍ ആക്രമിച്ചു.മുറിക്കുള്ളില്‍ നിന്നും യുവതിയുടെ നിലവിളി കേട്ട മാതാപിതാക്കള്‍ വാതിലില്‍ മുട്ടിയെങ്കിലും രാജേഷ് മര്‍ദ്ദനം നിര്‍ത്താന്‍ തയാറായില്ല. ശേഷം വാതില്‍ ചവിട്ടി തുറന്നാണ് കുടുംബാംഗങ്ങള്‍ മുറിയല്‍ പ്രവേശിച്ചത്. മാതാപിതാക്കള്‍ അകത്ത് ചെല്ലുമ്പോള്‍ രക്തത്തില്‍ കുളിച്ച മകളെയാണ് കണ്ടത്. ശൈലജയ ഉടന്‍ തിരുപതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രകാശിനെതിരെ പൊലീസ് കേസെടുത്തു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top