×

പക്ഷേ മകള്‍ അഡ്ജസ്റ്റ് ചെയ്യണം; സംവിധായകനെതിരെ പെണ്‍കുട്ടി

സംവിധായകന്‍ ‘അഡജസ്റ്റ്’ ചെയ്യാന്‍ നിര്‍ബന്ധിച്ചുവെന്ന് 17കാരിയുടെ വെളിപ്പെടുത്തല്‍. ഒരു ചാനല്‍ പരിപാടിയിലാണ് പെണ്‍കുട്ടി സംവിധായകനെതിരെ തുറന്നടിച്ചത്.

‘കഴിഞ്ഞ മാസം, തങ്ങള്‍ അഭിനയിച്ച ചില വീഡിയോസ് സംവിധായകന് അയച്ചു കൊടുത്തിരുന്നു. അതനുസരിച്ചാണ് ഓഡീഷന് വിളിപ്പിച്ചത്. അദ്ദേഹം വിളിച്ചത് അനുസിരിച്ച് ഓഡീഷനില്‍ പങ്കെടുത്തു. അതിനുശേഷം തിരിച്ചു പോയി. പിന്നീട് അറിയിച്ചു സെക്കന്റ് ഹീറോയിന്‍ ആയിട്ട് രണ്ട് പേരെയും സെലക്ട് ചെയ്തിട്ടുണ്ടെന്ന്.

പൂജ കഴിഞ്ഞ് ബാക്കി കാര്യങ്ങള്‍ മൊബൈലില്‍ അറിയിക്കാമെന്ന് പറഞ്ഞു. അത് കഴിഞ്ഞ് പിറ്റേ ദിവസം രാത്രി വീട്ടില്‍ അമ്മയെ സംവിധായകന്‍ വിളിച്ചു. അമ്മയോട് പറഞ്ഞു. മോള് സെലക്ട് ആയിട്ടുണ്ട്. പക്ഷെ അഡ്ജസ്റ്റ് ചെയ്യാന്‍ കഴിയണമെന്ന് അമ്മയോട് പറഞ്ഞു. അമ്മയ്ക്ക് എന്തു ഫീല്‍ ചെയ്യും എന്നുപോലും അയാള്‍ ചിന്തിച്ചില്ലെന്നും പെണ്‍കുട്ടി പറഞ്ഞു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top