×

കൊട്ടകമ്പൂര്‍; ജോര്‍ജ്‌ മെയ്‌ജോയ്‌ക്കും പെരുമ്പാവൂര്‍ റോയല്‍സ്‌ (162 ഏക്കര്‍)നോട്ടീസ്‌

ഇടുക്കി: മൂന്നാര്‍ കൊട്ടക്കമ്ബൂരില്‍ ഭൂമി കൈയേറിയ രണ്ട് വന്‍കിട കമ്ബനികള്‍ക്ക് നോട്ടീസ് അയച്ചു. സിപിഐഎം നേതാവിന്റെ ഉടമസ്ഥതയിലുള്ള റോയല്‍ പ്ലാന്റേഷന്‍, ജോര്‍ജ് മെയ്ജോ എന്നീ കമ്ബനികള്‍ക്കാണ് ദേവികളും സബ്കളക്ടര്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്. ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച രേഖകള്‍ ഹാജരാക്കണമെന്ന് നോട്ടീസില്‍ പറയുന്നു.

റോയല്‍ പ്ലാന്റേഷന്റെ രേഖകള്‍ ജനുവരി ആദ്യവും ജോര്‍ജ് മെയ്ജോ കമ്ബനിയുടെ രേഖകള്‍ ഫെബ്രുവരി ആദ്യവും ഹാജരാക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

കൊട്ടക്കമ്ബൂരില്‍ വന്‍കിട കമ്ബനികള്‍ അനധികൃതമായി കൈവശപ്പെടുത്തിയ ഭൂമി തിരിച്ച്‌ പിടിക്കുന്നതിന്റെ ഭാഗമായാണ് സബ്കളക്ടറുടെ നടപടി. പെരുമ്ബാവൂരിലെ സിപിഐഎം നേതാവ് റജിയുടേതാണ് റോയല്‍ പ്ലാന്റഷന്‍. നിയമപരമായി 62 ഏക്കറും അനധികൃതമായി 100 ഏക്കറും ഈ മേഖലയില്‍ റോയല്‍ പ്ലാന്റേഷന് ഉള്ളതായാണ് റിപ്പോര്‍ട്ട്. തട്ടിപ്പ് കമ്ബനിയാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് നേരത്തെ കേന്ദ്രസര്‍ക്കാര്‍ റോയല്‍ പ്ലാന്റേഷനെ അയോഗ്യരാക്കിയിരുന്നു.

ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്ബനിയാണ് ജോര്‍ജ് മെയ്ജോ. കര്‍ഷകരില്‍ നിന്ന് മുക്ത്യാര്‍ മുഖേന ഏക്കറുകണക്കിന് ഭൂമിയാണ് കമ്ബനി വാങ്ങിക്കൂട്ടിയിരിക്കുന്നത്. എന്നാല്‍ ഭൂമി സംബന്ധിച്ച്‌ വിവാദം ഉയര്‍ന്നപ്പോള്‍ അത് തിരികെ നല്‍കാന്‍ കമ്ബനി റവന്യൂവകുപ്പിനെ സന്നദ്ധത അറിയിച്ചിരുന്നു. എന്നാല്‍ ഭൂമി ഇതുവരെ റവന്യൂവകുപ്പ് ഏറ്റെടുത്തിട്ടില്ല.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top