×

എഫ് ബിയില്‍ സെക്സ് ലൈവാക്കികേസ്: മൊബൈല്‍ ഇപ്പോഴും കണ്ടുകിട്ടിയിട്ടില്ല

അടിമാലി:ഇടുക്കി അടിമാലിയിലെ ചതയദിന തല്‍സമയ കേസിലെ നിര്‍ണ്ണായ തൊണ്ടിമുതലായ നഗ്നദൃശ്യങ്ങള്‍ ചിത്രീകരിച്ച മൊബൈല്‍ ഇപ്പോഴും കണ്ടുകിട്ടിയിട്ടില്ല. തമിഴ് നാട്ടിലെ ഒളിവ് ജീവിതത്തിനിടെ മധുര ആര്‍ കെ പാളയത്ത് ഒരാള്‍ തന്‍റെ കൈവശമുണ്ടായിരുന്ന മൊബൈല്‍ തട്ടിയെടുത്ത് കടന്നെന്നാണ് കേസിലെ ഏക പ്രതി രാജാക്കാട് സ്വദേശി ലിനു നല്‍കിയിട്ടുള്ള മൊഴി.ഇതുപ്രകാരം അന്വേഷക സംഘം മധുരയിലും പരിസര പ്രദേശങ്ങളും അരിച്ചുപെറുക്കിയെങ്കിലും മൊബൈല്‍ വീണ്ടെടുക്കാനായിട്ടില്ല. സൗഹൃദം സ്ഥാപിച്ച്‌ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട ശേഷം താന്‍ അറിയാതെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി ഇന്റെര്‍നെറ്റില്‍ അപ്ലോഡ് ചെയ്തെന്ന അടിമാലി സ്വദേശിനിയായ യുവതിയുടെ പരാതിയില്‍ കഴിഞ്ഞ സെപ്തംമ്ബറിലാണ് അടിമാലി പൊലീസ് ലൈവ് സെക്സ് സംബന്ധിച്ച കേസ് ചാര്‍ജ്ജ് ചെയ്തത്.

ഇതിനകം അന്വേഷണം പൂര്‍ത്തിയായ കേസില്‍ ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കുമെന്നാണ് അടിമാലി പൊലീസില്‍ നിന്നും ലഭിക്കുന്ന വിവരം. പ്രതിക്കെതിരെ ചാര്‍ജ്ജ് ചെയ്തിട്ടുള്ള കുറ്റം തെളിയിക്കുന്നതിനുള്ള തെളിവുകളും സാക്ഷിമൊഴികളും ലഭിച്ചിട്ടുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ അടിമാലി സി ഐ പി.കെ.സാബു വ്യക്തമാക്കി. അടിമാലിയിലെ വസ്ത്രവ്യാപാര സ്ഥാപനത്തിലെ ജീവനക്കാരിയായ വീട്ടമ്മയുമൊത്തുള്ള നഗ്നദൃശ്യങ്ങള്‍ ഹോട്ടല്‍ ജീവനക്കാരനായ ലിനു സമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചെന്നാണ് കേസ്.വീട്ടമ്മയുടെ പരാതിയില്‍ ഇയാളെ അടിമാലി പൊലീസ് അറസ്റ്റുചെയ്തിരുന്നു.ഇയാള്‍ ഇപ്പോഴും റിമാന്റിലാണ്

ചോദ്യം ചെയ്യലില്‍ മുമ്ബ് പലസ്ത്രീകളുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതിന്‍റെ ദൃശ്യം താന്‍ ഇന്റര്‍നെറ്റിലിട്ടതായി ലിനു വെളിപ്പെടുത്തിയായി പൊലീസ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ തന്‍റെ
പങ്കാളികളായിരുന്ന സ്ത്രീകളെക്കുറിച്ച്‌ ഇയാള്‍ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ തയ്യാറായിരുന്നില്ല.

പരാതികളില്ലാത്ത സാഹചര്യത്തില്‍ ഇത് സംമ്ബന്ധിച്ച്‌ കൂടുതല്‍ അന്വേഷണത്തിന്‍റെ ആവശ്യമില്ലന്ന നിലപാടിലായിരുന്നു അന്വേഷക സംഘം. ഭര്‍ത്താവുമായി പിണങ്ങി കഴിഞ്ഞിരുന്ന വീട്ടമ്മയയും ലിനുവും പലവട്ടം താമസ സ്ഥലത്ത് കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. വീട്ടമ്മയുടെ സമ്മതപ്രകാരമാണ് താന്‍ സെക്സ് മൊബൈലില്‍ പകര്‍ത്തിയതെന്നാണ് ലിനുപൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്.

എഫ് ബിയില്‍ സെക്സ് ലൈവാക്കിയത് കൂടുതല്‍ ലൈക്ക് കിട്ടാനാണെന്ന് ലിനു വെളിപ്പെടുത്തിയെന്നും ഇത് മുഖവിലക്കെടുക്കാന്‍ തയ്യാറാവാതെ കൂടുതല്‍ ചോദ്യം ചെയ്തപ്പോഴാണ് നിരവധി തവണ താന്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്ന ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ അപ്ലോഡ് ചെയ്തായി ലിനുവെളിപ്പെടുത്തിയതെന്നും കേസിന്‍റെ ആദ്യഘട്ടത്തില്‍ പൊലീസ് വ്യക്തമാക്കിയിരുന്നു. അടുപ്പത്തിലായിരുന്ന വീട്ടമ്മയുമായി അടുത്തിടെ പിണങ്ങിയിരുന്നെന്നും ഇതേത്തുടര്‍ന്നുള്ള വൈരാഗ്യം മനസ്സില്‍ കിടന്നതിനാലാണ് താന്‍ കിടപ്പറദൃശ്യം ലൈവാക്കിയതെന്നും തുടര്‍ന്നുള്ള ചോദ്യം ചെയ്യലില്‍ ഇയാള്‍ സമ്മതിച്ചതായും അറസ്റ്റിന് ഏതാനും ദിവസങ്ങള്‍ക്ക് ശേഷം പൊലീസ് വെളിപ്പെടുത്തിയിരുന്നു

ലിനു അറസ്റ്റിലായതോടെ ഇയാളുടെ അടുപ്പക്കാരികളായിരുന്ന നിരവധി സ്ത്രീകള്‍ അങ്കാലാപ്പിലായിരുന്നു. വീട്ടമ്മയുടെ അനുഭവം തങ്ങളും നേരിടേണ്ടിവരുമോ എന്നായിരുന്നു ഇക്കൂട്ടരുടെ ആശങ്ക.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top