×

അപ്രതീക്ഷിതമായി അമ്മായിയമ്മ കയറിവന്നു: നാണക്കേട് കാരണം പുതുമണവാട്ടി കിണറ്റില്‍ ചാടി;

മലപ്പുറം•ഗള്‍ഫുകാരന്റെ ഭാര്യയായ നവവധുവിന്റെ അവിഹിതബന്ധം അമ്മായിയമ്മ പിടികൂടി. അമ്മായിയമ്മയില്‍ നിന്നും രക്ഷപെടാന്‍ യുവതിയും കാമുകനും കാമുകനെ കൊണ്ടുവന്ന വന്ന ഓട്ടോ ഡ്രൈവറും കിണറ്റില്‍ ചാടി. വിവരമറിഞ്ഞ ഗള്‍ഫുകാരന്‍ വിവാഹബന്ധം വേര്‍പ്പെടുത്തി.

മലപ്പുറത്താണ് സംഭവം. കൊല്ലം സ്വദേശിനിയാണ് കഥയിലെ നായിക. ആറു മാസം മുമ്പാണ് യുവതിയും മലപ്പുറം സ്വദേശിയായ ഗള്‍ഫ് കാരനും തമ്മിലുള്ള വിവാഹം നടന്നത്. വിവാഹം നടന്ന് രണ്ടാഴ്ച തികയും മുമ്പേ ഭര്‍ത്താവ് ഗള്‍ഫിലേക്ക് മടങ്ങിയിരുന്നു. ഇതിനു ശേഷമാണ് യുവതി സാധനങ്ങള്‍ വാടകയ്ക്ക് കൊടുക്കുന്ന വ്യാപാരിയുമായി അടുപ്പത്തിലാവുന്നത്.

അടുത്തിടെ അമ്മായിയമ്മ ഡോക്ടറെ കാണാനായി പുറത്തുപോയ തക്കം നോക്കിയാണ് യുവതി കാമുകനെ വീട്ടിലേക്ക് വിളിച്ചുവരുത്തിയത്. കാമുകിയുടെ വിളി ചെന്നയുടന്‍ ഓട്ടോപിടിച്ച് കാമുകന്‍ സ്ഥലത്തെത്തി. ഇരുവരും തമ്മിലുള്ള സമഗാമം പുരോഗമിക്കെയാണ് അമ്മയിമ്മ കയറി വന്നത്. അരുതാത്ത നിലയില്‍ നില്‍ക്കുന്ന ഇരുവരെയും കണ്ട് അമ്മായിയമ്മ അലറി. ആകെ പരിഭ്രമിച്ചു നിന്ന യുവതിയും കാമുകനും ഇനി ജീവിച്ചിരുന്നിട്ട് കാര്യമില്ലെന്ന് തോന്നിയിട്ടാകണം, മണവാട്ടി ഓടി പുറത്തേക്കിറങ്ങി കിണറ്റിലേക്ക് ചാടി. അപ്പോഴേക്കും ബഹളംകേട്ട് അയല്‍വാസികളും ഓടിക്കൂടി. നാട്ടുകാര്‍ കൈകാര്യം ചെയ്യുമെന്ന് ഉറപ്പായതോടെ കാമുകനും പിന്നാലെ ചാടി. വീടിനു പുറത്ത് പാത്തും പതുങ്ങിയും നിന്ന കാമുകനുമായി വന്ന ഓട്ടോയുടെ ഡ്രൈവര്‍ക്കും കാര്യങ്ങള്‍ കൈവിട്ടു പോയതായി മനസിലായി. താന്‍ ഇവിടെ നിന്നാല്‍ നാട്ടുകാര്‍ തന്നെയും പഞ്ഞിക്കിടുമെന്ന് മനസിലാക്കിയ ഓട്ടോഡ്രൈവറും കിണറ്റിലേക്ക് ചാടി.

https://www.facebook.com/Gramajyothi/

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top