×

അധ്യാപികയെ കെട്ടിയിട്ട് കഴുത്തറുത്തു കൊന്നു; മൃതദേഹത്തോടും ക്രൂരത

ചെറുവത്തൂര്‍: കാസര്‍കോട് ചീമേനിയില്‍ മോഷ്ടാക്കളുടെ ആക്രമണത്തില്‍ റിട്ട. അധ്യാപിക കൊല്ലപ്പെട്ടു. ഭര്‍ത്താവിന് ഗുരുതരമായി പരിക്കേറ്റു. കഴിഞ്ഞ ദിവസം രാത്രി വീട്ടില്‍ കയറിയ മോഷ്ടാക്കള്‍ ജാനകി(65)യെ കെട്ടിയിട്ട് കഴുത്തറുക്കുകയായിരുന്നു.

ജാനകി സംഭവ സ്ഥലത്തു തന്നെ മരിച്ചു. അധ്യാപകനായ കൃഷ്ണന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. മൂന്നംഗ സംഘം രാത്രി 9.30ഓടെയാണ് വീട്ടില്‍ കയറിയത്. കോളിങ് ബെല്‍ അടിച്ചപ്പോള്‍ കൃഷ്ണന്‍ ആണ് വാതില്‍ തുറന്നത്.പെട്ടെന്ന് അക്രമികള്‍ വാതില്‍ മുഴുവനായും തള്ളിത്തുറക്കുകയും വീട്ടിനുള്ളില്‍ കടക്കുകയുമായിരുന്നു. ശേഷം ഇദ്ദേഹത്തിന്റെ വായില്‍ പ്ലാസ്റ്റര്‍ ഒട്ടിച്ചു. ഈ സമയം കിടപ്പുമുറിയില്‍ നിന്നോടിയെത്തിയ ഭാര്യ ജാനകിമ്മയെയും അക്രമികള്‍ കടന്നുപിടിക്കുകയും വായില്‍ പ്ലാസ്റ്റര്‍ ഒട്ടിക്കുകയും ചെയ്തു. തുടര്‍ന്ന് ജാനകിയമ്മയെ അകത്തേക്ക് വലിച്ചു കൊണ്ടുപോയി കഴുത്തറക്കുകയായിരുന്നു. ദമ്ബതികളെ ആക്രമിച്ച സംഘം 50000 രൂപയും സ്വര്‍ണ്ണവും കവര്‍ന്നു. ജാനകിയുടെ മൃതദേഹത്തില്‍ നിന്നും സ്വര്‍ണ്ണം ഊരിയെടുത്തു.

ആക്രമണത്തില്‍ ബോധം പോയ കൃഷ്ണന് രണ്ടു മണിക്കൂറിന് ശേഷമാണ് ബോധം വന്നത്. അപ്പോള്‍ തന്നെ പോലീസ് സ്റ്റേഷനിലേയ്ക്ക് വിളിക്കുകയും ഒച്ചവെച്ച്‌ അയല്‍ക്കാരെ അറിയിക്കുകയും ചെയ്തു. ഇവര്‍ വന്നപ്പോള്‍ ജാനകിയമ്മ മരിച്ചു കിടക്കുന്നതായാണ് കണ്ടത്. കഴുത്തിലെ ഞരമ്ബ് മുറിഞ്ഞ നിലയില്‍ കൃഷ്ണനെ മാംഗ്ലൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മോഷണ സംഘത്തിനായി അന്വേഷണം ഊര്‍ജിതമാക്കി.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top