×

ഗര്‍ഭിണിയാണോ ഇരുന്നോളു! സ്വകാര്യ, കെഎസ്‌ആര്‍ടിസി ബസുകളില്‍ സംവരണം ബാധകം

തിരുവനന്തപുരം: സ്വകാര്യ, കെഎസ്‌ആര്‍ടിസി ബസുകളില്‍ ഗര്‍ഭിണികള്‍ക്കും സീറ്റ് സംവരണം. എല്ലാ ബസുകളിലും ഒരു സീറ്റെങ്കിലും ഗര്‍ഭിണികള്‍ക്കു നീക്കിവയ്ക്കണമെന്ന നിര്‍ദ്ദേശമുള്‍പ്പെടുത്തി കേരള മോട്ടോര്‍ വാഹന നിയമം ഭേദഗതി ചെയ്തു. മനുഷ്യാവകാശ കമ്മിഷന്റെ ഉത്തരവുപ്രകാരമാണു നടപടി.

സ്ത്രീകള്‍ക്കായി നീക്കിവച്ച സീറ്റുകളില്‍ ഒരെണ്ണമാണു ഗര്‍ഭിണികള്‍ക്കായി മാറ്റുക. വനിതാ സീറ്റുകളില്‍ ഒരെണ്ണം മൂന്നു വയസ്സില്‍ താഴെയുള്ള കുട്ടികളുമായി കയറുന്ന അമ്മയ്ക്കു മാറ്റിവയ്ക്കണമെന്നു നേരത്തേ ഉത്തരവുള്ളതാണ്.

ഡ്രൈവറുടെയും കണ്ടക്ടറുടെയും സീറ്റുകള്‍ ഒഴിച്ചുള്ളവയില്‍ നാലിലൊന്നാണു വനിതകള്‍ക്കായി സംവരണം ചെയ്തിട്ടുള്ളത് 48 സീറ്റുള്ള ബസില്‍ 11 എണ്ണം. ഇതില്‍ ഒന്ന് ഇനി മുതല്‍ ഗര്‍ഭിണികള്‍ക്കു നീക്കിവയ്ക്കും.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top