×

എച്ച് ആര്‍എഫ് നേതൃത്വത്തില്‍ മനുഷ്യാവകാശദിനാചരണവും സെമിനാറും 8 ന് കൊച്ചി ചവറ കള്‍ച്ചറല്‍ സെന്ററില്‍ നടക്കും

കൊച്ചി : ഹ്യൂമന്‍ റൈറ്റ്‌സ് ഫൗണ്ടേഷന്‍സിന്റെയും ചാവറ കള്‍ച്ചറല്‍ സെന്ററിന്റേയും സംയുക്താഭിമുഖ്യത്തില്‍ മനുഷ്യാവകാശ ദിനാചരണവും സെമിനാറും എട്ടിന് കൊച്ചിയില്‍ നടക്കുമെന്ന് സ്വാഗതസംഘം ഭാരവാഹികള്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. ലോകമെമ്പാടും തുല്യനീതിയും സമാധാനവും ലക്ഷ്യം വയ്ക്കുന്ന അന്താരാഷ്ട്ര മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 70 വര്‍ഷങ്ങള്‍ പിന്നിടുകയാണ്. ഐക്യരാഷ്ട്രസഭയുടെ ആഹ്വാനപ്രകാരം ലോകം മുഴുവനും എല്ലാ വര്‍ഷവും ഡിസംബര്‍ 10 ന് മനുഷ്യാവകാശദിനമായി ആചരിക്കുകയാണ്.
ഐക്യരാഷ്ട്‌സഭയുടെ പ്രഖ്യാപനത്തിന്റെ അന്ത:സത്ത ഉള്‍ക്കൊണ്ടുകൊണ്ട് ലാഭേച്ഛ കൂടാതെ പ്രവര്‍ത്തിക്കുന്ന ഹ്യൂമന്‍ റൈറ്റ്‌സ് ഫൗണ്ടേഷന്‍സ് ഈ വര്‍ഷം ഡിസംബര്‍ 8 ന് കൊച്ചി ചവറ കള്‍ച്ചറല്‍ സെന്ററില്‍ വച്ച് ഡിസംബര്‍ 8 ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2.30 മുതല്‍ ദിനാചരണവും സെമിനാറും സംഘടിപ്പിക്കും. ദിനാചരണത്തിന്റെ ഉദ്ഘാടനം കേരള മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് നിര്‍വ്വഹിക്കും.
എച്ച്.ആര്‍. എഫ് സ്ഥാപക പ്രസിഡണ്ട് ഡോ.പീ.സി.അച്ചന്‍കുഞ്ഞ് ആമുഖ പ്രഭാഷണവും, മുന്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ആക്ടിങ് ചെയര്‍മാന്‍ ജസ്റ്റിസ് സിറിയക്ക് ജോസഫ് മുഖ്യ പ്രഭാഷണവും നടത്തും. എച്ച് ആര്‍ എഫ് സംസ്ഥാന സ്റ്റുഡന്‍സ് ഹ്യൂമന്‍ റൈറ്റ് ക്ലബ് ഉദ്ഘാടനം രക്ഷാധികാരി ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ നായര്‍ നിര്‍വ്വഹിക്കും. സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അംഗം. മോഹന്‍ദാസ് വിശിഷ്ടാതിഥിയായി പങ്കെടുക്കും.
തുടര്‍ന്ന് വിശിഷ്ട വ്യക്തികളേയും, മനുഷ്യാവകാശ പ്രവര്‍ത്തകരെയും ആദരിക്കലും, HRF അവാര്‍ഡ് വിതരണവും നടത്തും. എച്ച്.ആര്‍.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി രഘുനാഥ് മനുഷ്യാവകാശ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. വൈസ് ചെയര്‍മാന്‍ ഷാഹുല്‍ ഹമീദ്, UN പീസ് കമ്മീഷന്‍ മെമ്പര്‍ ഫാദര്‍ റോബി കണ്ണന്‍ചിറ, ആര്‍ രഘൂത്തമന്‍ നായര്‍ സ്റ്റേറ്റ് ഓര്‍ഗനൈസര്‍, ജോര്‍ജ്ജ്, ആലപ്പി അഷ്‌റഫ് തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിക്കും. ചടങ്ങില്‍ എച്ച് ആര്‍ എഫ് നാഷണല്‍ ചെയര്‍മാന്‍ കെ.യു. ഇബ്രാഹിം അധ്യക്ഷത വഹിക്കും എച്ച് ആര്‍ എഫ് കേരള സ്റ്റേറ്റ് പ്രസിഡന്റ് ടി.പി.മോഹനന്‍ സ്വാഗതം പറയും.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top