×

ചക്കുളത്തുകാവില്‍ നാരിപൂജയില്‍ പങ്കെടുത്ത് പരിസ്ഥിതി പ്രവര്‍ത്തക വന്ദനാ ശിവ

ആലപ്പുഴ: ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തില്‍ നടന്ന നാരീപൂജയില്‍ പരിസ്ഥിതി പ്രവര്‍ത്തക വന്ദനാ ശിവ പങ്കെടുത്തു. ധനുമാസത്തിലെ ആദ്യവെള്ളിയാഴ്ചയാണ് ചക്കുളത്തുകാവില്‍ നാരീപൂജ നടക്കുന്നത്. മുമ്ബ് ഗായിക ചിത്ര, മഞ്ജു വാര്യര്‍, രജനികാന്തിന്റെ ഭാര്യ ലത, ജയറാമിന്റെ ഭാര്യ പാര്‍വതി എന്നിവര്‍ നാരീപൂജയില്‍ പങ്കെടുത്തിട്ടുണ്ട്. ഇതാദ്യമായാണ് ഒരു പരിസ്ഥിതി പ്രവര്‍ത്തകയെ നാരീപൂജയില്‍ ആദരിക്കുന്നത്.

ഇത്തവണ പൂജയുടെ മുഖ്യാതിഥി ആയാണ് വന്ദന പങ്കെടുത്തത്. മറ്റൊരു ക്ഷേത്രത്തിലും ഇത്ര വിശിഷ്ടമായ ചടങ്ങ് കണ്ടിട്ടില്ലെന്നും ഇത് ഹൃദയത്തെ വളരെ അധികം സ്പര്‍ശിച്ചുവെന്ന് വന്ദന പ്രതികരിച്ചു. സ്ത്രീയെ ദേവിയായി സങ്കല്‍പിച്ചാണ് നാരീപുജ നടത്തുന്നത്.

പ്രത്യേക പീഠത്തിലിരുത്തിയ വന്ദനയെ മുഖ്യകാര്യദര്‍ശി രാധാകൃഷ്ണന്‍ നമ്ബൂതിരി പാദം കഴുകി, പുഷ്പാര്‍ച്ചന നടത്തി ആരതിയുഴിഞ്ഞു. ശേഷം മാലയും ചാര്‍ത്തി. ഓരോ വര്‍ഷവും നാരീ പൂജയിലേക്കുള്ള വിശിഷ്ടാതിഥികളെ ക്ഷേത്ര ട്രസ്റ്റാണ് തീരുമാനിക്കുന്നതും ക്ഷണിക്കുന്നതും.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top