×

ലൈംഗികതയുടെ അതിപ്രസര; ജൂലി2 പരാജയപ്പെട്ടതില്‍ തനിക്ക് നിരാശയില്ലെന്ന് ; റായി ലക്ഷ്മി

തെന്നിന്ത്യന്‍ സുന്ദരി റായി ലക്ഷ്മി നായികയായി എത്തിയ ജൂലി 2 ബോക്‌സ് ഓഫീസില്‍ വന്‍ദുരന്തമായിരുന്നു. ലൈംഗികതയുടെ അതിപ്രസരമുള്ള സിനിമയാണ് ജൂലി 2 എന്ന തോന്നല്‍ പ്രേക്ഷകരില്‍ ഉണ്ടായതാണ് ചിത്രം പരാജയമാകാന്‍ കാരണമായതെന്ന് റായി ലക്ഷ്മി പറയുന്നു.

‘ട്രെയിലറും ടീസറും കണ്ട ചില പ്രേക്ഷകര്‍ സെക്‌സ് രംഗങ്ങള്‍ പ്രതീക്ഷിച്ചാണ് തിയറ്ററുകളിലേക്കെത്തിയത്. എന്നാല്‍ അത്തരത്തിലുള്ള യാതൊന്നും സിനിമയിലില്ല. ആ തരത്തിലാണ് സംവിധായകനും നിര്‍മാതാവും സിനിമയുടെ പ്രമോഷന്‍ നടത്തിയത്. സിനിമയുടെ ആദ്യ ടീസര്‍ ഓര്‍മയില്ലേ?. സെക്‌സ് സിനിമയെന്ന തരത്തില്‍ ജൂലി2 പ്രമോട്ട് ചെയ്യരുതെന്ന തരത്തിലുള്ള നിര്‍ദേശം അന്നേ താന്‍ നല്‍കിയിരുന്നുവെന്നും റായി ലക്ഷ്മി പറയുന്നു.

Image result for julie 2

സിനിമയ്ക്ക് ആദ്യ ആഴ്ച ലഭിച്ചത് രണ്ടര കോടി കലക്ഷനാണ്. വലിയ മുതല്‍മുടക്കില്‍ ഒരുക്കിയ സിനിമയ്ക്ക് ഇതുവരെയും മുടക്കിയ തുകയുടെ പകുതി പോലും തിരിച്ച് ലഭിച്ചിട്ടില്ല.

അതേസമയം ജൂലി2 പരാജയമാണെന്ന് സംവിധായകന്‍ ദീപക് ശിവദാസനി തന്നെ തുറന്ന് സമ്മതിച്ചിരുന്നു. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. സിനിമയുടെ സാങ്കേതികപ്രവര്‍ത്തകര്‍ക്ക് പൈസ കൊടുക്കാനുണ്ടെന്നും അത് ഉടന്‍ തന്നെ നല്‍കുമെന്നും അദ്ദേഹം കുറിപ്പില്‍ വ്യക്തമാക്കി. പക്ഷേ ആ പോസ്റ്റ് വലിയ ചര്‍ച്ചയായതോടെ രണ്ട് മണിക്കൂറിനകം അദ്ദേഹം അത് നീക്കം ചെയ്യുകയും ചെയ്തു.

ജൂലി2 പരാജയപ്പെട്ടതില്‍ തനിക്ക് നിരാശയില്ലെന്ന് റായി ലക്ഷ്മി പറയുന്നു. ഇതൊരു പാഠമായി എടുക്കാനാണ് താന്‍ ഉദ്ദേശിക്കുന്നതെന്നും താരം വ്യക്തമാക്കി.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top