×

സംഗീതയ്‌ക്ക്‌ കുട്ടായി മോഹന്‍ലാലിനെതിരെ രശ്‌മി നായരും; വയസാംകാലത്ത് ഈ സര്‍ക്കസ് മുഴുവന്‍ കാണിക്കുന്നത്…?

 

മോഹന്‍ലാലിന്റെ ഒടിയന്‍ ലുക്കിനെ പറ്റി സോഷ്യല്‍ മീഡിയയില്‍ വന്‍ ചര്‍ച്ചയാണ്. താരത്തിന്റെ സമര്‍പ്പണ ബോധത്തെ അഭിനന്ദിച്ചാണ് ആളുകള്‍ വന്നുകൊണ്ടിരിക്കുന്നത്. എന്നാല്‍ ലാലേട്ടനെ രൂക്ഷമായി പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് വിവാദ താരം രശ്മി ആര്‍ നായര്‍. 18 കിലോ ഭാരമാണ് താരം ഒടിയന്‍ സിനിമയ്ക്കു വേണ്ടി കുറച്ചത്. ഇതിനായി ദിവസങ്ങള്‍ നീണ്ട കഠിന പരിശ്രമവും നടത്തിയിരുന്നു.

Image may contain: 1 person, closeup

ആ മനുഷ്യന്റെ ഫോട്ടോ കണ്ടിട്ട് എനിക്ക് ചിരിയും കരച്ചിലും വരുന്നുണ്ടെന്നാണ് രശ്മി നായര്‍ പറയുന്നത്. ഫെയ്‌സ്ബുക്കിലാണ് രശ്മിനായരുടെ പരമാര്‍ശം. നേരെത്ത അഭിഭാഷക സംഗീത ലക്ഷ്മണയും മോഹന്‍ലാലിന്റെ ഒടിയന്‍ ലുക്കിനെ പരിഹസിച്ച് നേരെത്ത രംഗത്ത് വന്നിരുന്നു.

രശ്മി നായരുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇങ്ങനെ:

രണ്ട് സംശയങ്ങള്‍.മലയാളത്തില്‍ മുപ്പതും നാല്പതും വയസൊക്കെ ഉള്ള കഥാപാത്രങ്ങള്‍ ചെയ്യാന്‍ അഭിനയം അറിയുന്ന ആരും ഇല്ലാത്തതു കൊണ്ടാണോ ഈ മനുഷ്യന്മാര്‍ വയസാംകാലത്ത് ഈ സര്‍ക്കസ് മുഴുവന്‍ കാണിക്കുന്നത് ?അതോ അവരുടെ പ്രായത്തിനൊത്ത കഥാപാത്രങ്ങള്‍ ആണോ ഉണ്ടാക്കാന്‍ കഴിയാത്തതു ? ആ മനുഷ്യന്റെ ഫോട്ടോ കണ്ടിട്ട് എനിക്ക് ചിരിയും കരച്ചിലും വരുന്നുണ്ട്…

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top