×

ആട് 2’ വിന്റെ വിജയ… കാശ് എണ്ണി നടുവേദനിച്ചെ : ജയസൂര്യ

ആട് 2’ വിന്റെ വിജയസന്തോഷം പങ്കുവച്ച് നടന്‍ ജയസൂര്യ. ‘അന്ന് നമ്മള്‍ പറഞ്ഞിരുന്നു. ഇതിലും ചിരിയും സന്തോഷവുമായിട്ട് വരാന്‍ പറ്റട്ടേയെന്ന്. ആ ഒരു ഭാഗ്യം ദൈവം തന്നു. ഇന്നലെ കാലിക്കറ്റ് പോയിരുന്നു വലിയ റസ്‌പോണ്‍സായിരുന്നു. കാലിക്കറ്റ് മാത്രമല്ല, കേരളം മൊത്തം ആട് 2 ഏറ്റെടുത്തിരിക്കുകയാണ്. അതില്‍ വലിയ സന്തോഷമാണെന്നും ജയസൂര്യ പറഞ്ഞു

ജനുവരി അഞ്ചിന് ചിത്രം കേരളത്തിന് പുറത്തുള്ള തീയേറ്ററില്‍ പ്രദര്‍ശിപ്പിക്കും. തീയേറ്ററില്‍ സിനിമ മൊബൈലില്‍ പകര്‍ത്തി നെറ്റിലിട്ടാല്‍ ഇട്ടവര്‍ കുടുങ്ങുമെന്നും ജയസൂര്യ പറഞ്ഞു. ചിത്രത്തിന്റെ കളക്ഷന്‍ റിപ്പോര്‍ട്ട് 15 ദിവസത്തിനുള്ളില്‍ പുറത്തുവിടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.തീയേറ്ററില്‍ ടിക്കറ്റ് ഇല്ല എന്നറിയുമ്പോള്‍ പ്രൊഡ്യൂസര്‍ സന്തോഷിക്കുകയാണ്. വിജയ് ബാബു വീട്ടില്‍ 15 മൂവ് വാങ്ങി വച്ചിട്ടുണ്ടെന്നും കാശ് എണ്ണി അദ്ദേഹത്തിന് നടുവേദനിച്ചെന്നും ജയസൂര്യ തമാശ പറഞ്ഞു. ഇരുവരും ഒരുമിച്ചാണ് ഫെയ്‌സ്ബുക്ക് ലൈവില്‍ എത്തിയത്.

 

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top