×

മരണാനന്തര ചടങ്ങുകളും ഇനി കുടുംബശ്രീ നേതൃത്വത്തില്‍ @സംസ്ഥാനത്ത് ആദ്യം ഇടവെട്ടിയില്‍

സംസ്ഥാനത്ത് തന്നെ ആദ്യമായാണ് കുടുംബശ്രീ ഇത്തരം പദ്ധതി ഏറ്റെടുക്കുന്നത്. ഇടവെട്ടി പഞ്ചായത്ത് ഇടവെട്ടിച്ചിറ എഡിഎസ് നേതൃത്വത്തില്‍ രൂപീകരിച്ച പ്രതീക്ഷ യുവശ്രീയുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. മൃതശരീരം വീടുകളില്‍ ചെന്ന് ദഹിപ്പിക്കുന്നതിനുള്ള ക്രിമിറ്റോറിയം, പന്തല്‍ സൗകര്യം അടക്കം കുറഞ്ഞ ചിലവില്‍ മരണാനന്തര ചടങ്ങുകള്‍ നടത്തി കൊടുക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

കുടുംബശ്രീ അംഗങ്ങള്‍, ജില്ലയിലെ അഗതി അംഗങ്ങള്‍, പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുടുംബങ്ങള്‍ എന്നിവര്‍ക്ക് പ്രത്യേക ഇളവുകളും ഉണ്ടാകും. അഞ്ചര ലക്ഷം രൂപ ബാങ്ക് വായ്പയും മൂന്നര ലക്ഷം രൂപ കുടുംബശ്രീ ഇന്നവേഷന്‍ ഫണ്ടും യുവശ്രീ അംഗങ്ങളുടെ വിഹിതവും ഉള്‍പ്പെടെ ഉപയോഗിച്ചാണ് പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുന്നത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top