×

പ്രധാനമന്ത്രി എന്തുകൊണ്ടാണ് യുവതിപ്രവേശ വിഷയത്തില്‍ മൗനം പാലിക്കുന്നതെന്ന് ജിഗ്നേഷ് മേവാനി

കാസര്‍ഗോഡ്: ശബരിമലയിലെ യുവതിപ്രവേശം സംബന്ധിച്ച സുപ്രീം കോടതി വിധി സ്വാഗതം ചെയ്യുന്നുവെന്ന് ഗുജറാത്ത് എംഎല്‍എ ജിഗ്‌നേഷ് മെവാനി. സ്ത്രീകളുടെ പുരോഗതിക്കായി നിരവധി പദ്ധതികള്‍ നടപ്പാക്കിയെന്ന് അവകാശപ്പെടുന്ന പ്രധാനമന്ത്രി എന്തുകൊണ്ടാണ് ശബരിമലയിലെ യുവതിപ്രവേശ വിഷയത്തില്‍ മൗനം പാലിക്കുന്നതെന്നും ജിഗ്നേഷ് മേവാനി ചോദിച്ചു. നാളത്തെ ലോകം നമ്മുടേത് എന്ന യുവജന കൂട്ടായ്മ കാസര്‍ഗോഡ് നിന്നാരംഭിച്ച പദയാത്രയില്‍ സംസാരിക്കുകയായിരുന്നു ജിഗ്‌നേഷ് മെവാനി.

കോടതി വിധി അംഗീകരിക്കാതെ ദര്‍ശനത്തിന് എത്തുന്ന യുവതികളെ തടയുന്നത് അര്‍എസ്എസിന്റെയും, ബിജെപിയുടെയും വിവരമില്ലായ്മയാണ് കാണിക്കുന്നത്. മുത്തലഖ് വിലക്കുന്നത് പുതിയ കാലഘട്ടത്തിന്റെ ആവശ്യമാണെന്നു പറയുന്ന ബിജെപി ശബരിമലവിഷയത്തില്‍ കോടതി വിധി അംഗീകരിക്കാന്‍ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.

ജനാധിപത്യം സംരക്ഷിക്കുക, പ്രകൃതിയെ വീണ്ടെടുക്കുക തുടങ്ങിയ സന്ദേശങ്ങള്‍ ഉയര്‍ത്തിയാണ് നാളത്തെ ലോകം നമ്മുടേത് എന്ന യുവജന കൂട്ടായ്മ പദയാത്ര സംഘടിപ്പിച്ചിരിക്കുന്നത്. കൂട്ടായ്മയ്ക്കു നേതൃത്വം നല്‍കുന്ന അഥിന സുന്ദര്‍ യാത്ര നയിക്കും. വയനാടൊഴിച്ചുള്ള ജില്ലകളിലെ പര്യടനത്തിനുശേഷം അടുത്ത മാസം 20ന് തിരുവനന്തപുരത്താണ് സമാപനം. സമൂഹ്യപ്രവര്‍ത്തക മേധാപട്ക്കര്‍ ഫ്‌ലാഗ്ഓഫ് ചെയ്തു. ഊരാളി ബാന്‍ഡിന്റെ സംഗീത പരിപാടിയും അരങ്ങേറി.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top