×

സന്ദീപാനന്ദഗിരിക്കെതിരായ രണ്ടാം മീടൂ- ഇപ്പൊ മീറ്റൂ ന്റെ കാലോല്ലേ ന്നാ ഇരിക്കട്ടെ ല്ലേ സ്വാമി… ആസാമി… ഓര്‍മ്മെണ്ടോ

തിരുവനന്തപുരം : സന്ദീപാനന്ദ ഗിരിയ്‌ക്കെതിരെയും മീ ടു ആരോപണം. ഫ്രീലാന്‍സ് ആര്‍ട്ടിസ്റ്റും എഴുത്തുകാരിയുമായ രാജ നന്ദിനിയാണ് മീ ടീവിന് പിന്നില്‍. ചിത്ര പ്രദര്‍ശനത്തിനു സ്‌പോണ്‍സര്‍ഷിപ്പ് തേടി ചെന്ന തന്നോട് സന്ദീപാനന്ദ ഗിരി മോശമായി പെരുമാറിയെന്നാണ് വെളിപ്പെടുത്തല്‍.

തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലാണ് യുവതി കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്. നേരത്തെ മറ്റൊരു യുവതിയും സന്ദീപാനന്ദ ഗിരിക്കെതിരെ രംഗത്ത് വന്നിരുന്നു. ഇതോടെ സന്ദീപാനന്ദഗിരിക്കെതിരായ ആരോപണങ്ങള്‍ പരിവാറുകാര്‍ ആഘോഷമാക്കുകയാണ്.ആരുമറിയാതെ ഒന്നിച്ചു ജീവിക്കാമെന്ന് സന്ദീപാനന്ദ അവരോട് പറഞ്ഞിരുന്നതായി ശ്രീജാ കുമാരി എന്ന യുവതി വീഡിയോയിലൂടെ വെളിപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് മറ്റിരു യുവതിയും രംഗത്തു എത്തിയിരിക്കുന്നത്.

തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലാണ് യുവതി കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്. നേരത്തെ മറ്റൊരു യുവതിയും സന്ദീപാനന്ദ ഗിരിക്കെതിരെ രംഗത്ത് വന്നിരുന്നു. ഇതോടെ സന്ദീപാനന്ദഗിരിക്കെതിരായ ആരോപണങ്ങള്‍ പരിവാറുകാര്‍ ആഘോഷമാക്കുകയാണ്.ആരുമറിയാതെ ഒന്നിച്ചു ജീവിക്കാമെന്ന് സന്ദീപാനന്ദ അവരോട് പറഞ്ഞിരുന്നതായി ശ്രീജാ കുമാരി എന്ന യുവതി വീഡിയോയിലൂടെ വെളിപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് മറ്റിരു യുവതിയും രംഗത്തു എത്തിയിരിക്കുന്നത്.

സരോവരത്തിലെ റൂമിലാണ് താന്‍ സന്ദീപാനന്ദയെ കാണാന്‍ ചെന്നതെന്നും, എന്നാല്‍ സ്‌പോണസര്‍ഷിപ്പ് കിട്ടില്ലെന്ന് ഉറപ്പായതോടെ പോകാന്‍ തുടങ്ങിയ തന്റെ ചുമലില്‍ പിടിച്ച്‌ ഒന്നിച്ച്‌ അത്താഴം കഴിക്കാമെന്ന് പറഞ്ഞു. പറ്റില്ലെന്ന് പറഞ്ഞ് റൂമിനു പുറത്തെത്തിയപ്പോള്‍ ‘ ഇന്ന് പോകണോ ‘ എന്ന് ചോദിച്ചൊരു വിളി വന്നുവെന്നും കാതരമായ ആ വിളിക്ക് പിന്നില്‍ സന്ദീപാനന്ദയായിരുന്നുവെന്നുമാണ് രാജ നന്ദിനിയുടെ വെളിപ്പെടുത്തല്‍. ഇതോടെ സ്വാമിയുടെ ധാര്‍മികത ചര്‍ച്ചയാക്കി സോഷ്യല്‍ മീഡിയയില്‍ പരിവാറുകാരും നിറയുകയാണ്. മാതാ അമൃതാനന്ദമയിയുടെ ഭക്തരും ആരോപണങ്ങള്‍ ഏറ്റെടുക്കുകയാണ്.

രാജനന്ദിനിയുടെ പോസ്റ്റ് ഇങ്ങനെ

കൈലാസയാത്ര സീരിസ് പെയിന്റിങ് എക്‌സിബിഷന് ഒരു സ്‌പോണ്‍സര്‍ കിട്ടുമോ എന്നറിയാനാണ് കൈലാസയാത്ര ഏജന്‌സിയുള്ള സന്തീപാനന്ത കീരി യെ കാണാന്‍ പോയത്. എന്റെ പുസ്തകം കൊടുത്തു ഇതിന്റെ ചിത്രീകരണമാണ് നടത്തുന്നത് എന്നും പറഞ്ഞു. സരോവരത്തിലെ മുറിയില്‍ ആയിരുന്നു മീറ്റിങ്. സ്‌പോണ്‍സര്‍ കിട്ടില്ലെന്ന് ഉറപ്പായി കൂടുതല്‍ സമയം കളഞ്ഞിട്ടു കാര്യമില്ലെന്ന് മനസിലായപ്പോള്‍ പോകാന്‍ വേണ്ടി എഴുന്നേറ്റു. കൂടെ സ്വാമിയും എഴുന്നേറ്റു ചുമലില്‍ പിടിച്ചു ചോദിച്ചു ഇന്ന് ഒന്നിച് അത്താഴം കഴിച്ചൂടെ എന്ന്.എയ് വീട്ടില്‍ ചെന്ന് സ്വസ്ഥമായി അത്താഴം കഴിച്ച്‌ എന്റെ മുറിയില്‍ ഉറങ്ങിയാലെ സമാധാനമുള്ളൂ എന്ന് പറഞ്ഞു കൈ എടുത്തു മാറ്റി തിരികെ നടന്നു.

താഴെ എത്തിയപ്പോള്‍ വീണ്ടും ഒരു ഫോണ്‍ കോള്‍ പോകണോ എന്ന കാതരമായ വിളി. പോണം ല്ലൊ സ്വാമി എന്ന് ഞാനും. ഇന്നുവരെ ആരോടും കാര്യമായി ഇത് അവതരിപ്പിക്കാതിരുന്നത് സ്വാമി വല്യ മഹാനാണെന്ന് കണ്ട് പലരും കാല്‍ക്കല്‍ വീണുള്ള പരിചയമായിരിക്കും സ്വാമിയെക്കൊണ്ട് അത് ചെയ്യിച്ചത് എന്ന് സമാധാനിച്ചു മിണ്ടാതിരുന്നതാണ് സ്വാമി… ഇപ്പൊ മീറ്റൂ ന്റെ കാലോല്ലേ ന്നാ ഇരിക്കട്ടെ ല്ലേ സ്വാമി… ആസാമി… ഓര്‍മ്മെണ്ടോ എയ് ഉണ്ടാവില്ല കാലം anchaaraayille ല്ലേ.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top