×

കൂടെ നിന്നേക്കണം കേട്ടോ…ഒന്നാം തീയതി നമ്മുടെ സിനിമ റിലീസ് ചെയ്യുകയാണ്; തണുത്തുവിറച്ചുകൊണ്ട് മോഹന്‍ലാലിന്റെ ഫേസ്‌ബുക്ക് ലൈവ്

ലിസ്‌ബണ്‍: ഏറെ കാലത്തെ കാത്തിരിപ്പിന് ശേഷം പ്രേക്ഷകരുടെ മുമ്ബിലേക്ക് രഞ്ജിത്-മോഹന്‍ലാല്‍ ടീമിന്റെ ‘ഡ്രാമ’ എത്തുകയാണ്. മൂന്നുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് രഞ്ജിത്തും മോഹന്‍ലാലും ഒന്നിക്കുന്നത്. പോര്‍ച്ചുഗലില്‍ അവധിക്കാലം ആഘോഷിക്കുന്ന മോഹന്‍ലാല്‍ ഫേസ്‌ബുക്ക് ലൈവിലൂടെ ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവച്ചു. തണുത്തുവിറച്ചുകൊണ്ടാണ് ഇത്തവണത്തെ രസികന്‍ ലൈവ്. ‘ഒന്നാം തീയതി നമ്മുടെ സിനിമ റിലീസ് ചെയ്യുകയാണ്…ഡ്രാമ.. വളരെ കാലത്തിന് ശേഷം ഞാന്‍ ചെയ്യുന്ന ഹ്യൂമര്‍ കൂടുതലുള്ള സിനിമയാണ്. ഹ്യൂമര്‍ മാത്രമല്ല..അതില്‍ വിലപ്പെട്ട സന്ദശം കൂടിയുണ്ട്. കാണൂ അഭിപ്രായമറിയിക്കു..കൂടെ നിന്നേക്കണം കേട്ടോ’.

നിരഞ്ജ് മണിയന്‍പിള്ള, രണ്‍ജി പണിക്കര്‍, സുരേഷ് കൃഷ്ണ, ബൈജു, കനിഹ, ബേബി ലാറ എന്നിവര്‍ക്കൊപ്പം സംവിധായകരായ ദിലീഷ് പോത്തന്‍, ശ്യാമപ്രസാദ്, ജോണി ആന്റണി എന്നിവരും ചിത്രത്തില്‍ എത്തുന്നുണ്ട്. ലണ്ടനില്‍ ചിത്രീകരിച്ച സിനിമയില്‍ നായിക ആശാ ശരത്താണ്.

വര്‍ണ്ണചിത്ര ഗുഡ്ലൈന്‍ പ്രൊഡക്ഷന്‍സ്, ലില്ലിപാഡ് മോഷന്‍ പിക്ച്ചേഴ്സ് യു.കെ.ലിമിറ്റഡ് എന്നീ ബാനറുകളില്‍ മഹാ സുബൈറും, എം.കെ. നാസറും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. വിനു തോമസാണ് സംഗീതം. ഛായാഗ്രഹണം അഴകപ്പന്‍. എഡിറ്റിങ് സന്ദീപ് നന്ദകുമാര്‍. ഡ്രാമ വലിയ പിരിമുറക്കമൊന്നുമില്ലാതെ കണ്ടിരിക്കാവുന്ന രസികന്‍ മൂവിയാണെന്നാണ് സംവിധായകന്‍ രഞ്ജിത്തിന്റെ വാഗ്ദാനം. അതിന് ചേരുന്ന വിധമാണ് മോഹന്‍ലാലിന്റെ ഫേസ്‌ബുക്ക് ലൈവും.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top