×

ശബരിമല; പിടികൂടാനുള്ളത് ജാമ്യമില്ലാ വകുപ്പ് ചുമത്തിയ 350പേരെ ഇതുവരെ 3557പേരെ അറസ്റ്റ് ചെയ്തി

തിരുവനന്തപുരം: ശബരിമല യുവതീപ്രവേശനത്തിന് എതിരായ സമരത്തില്‍ ആക്രമണം അഴിച്ചുവിട്ടവരെ അറസ്റ്റ് ചെയ്യുന്ന പൊലീസ് നടപടി അന്തിമ ഘട്ടത്തിലേക്ക്. ഇതുവരെ 3557പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. 531 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്ത 350പേര്‍ ഒളിവിലാണെന്നും ഇവരെ ഉടനെ പിടികൂടുമെന്നും പൊലീസ് വ്യക്തമാക്കി. ഇന്നലെ മാത്രം 52പേരാണ് അറസ്റ്റിലായത്.

പൊതുമുതല്‍ നശിപ്പിക്കുക, പൊലീസുകാരെ ആക്രമിക്കുക, സ്ത്രീകളെ ആക്രമിക്കുക, സംഘം ചേര്‍ന്ന് കലാപം സൃഷ്ടിക്കാന്‍ ശ്രമിക്കുക തുടങ്ങിയ കുറ്റം ചെയ്തവരെയാണ് റിമാന്‍ഡ് ചെയ്തിട്ടുള്ളത്. അറസ്റ്റിലായവരെ ചോദ്യം ചെയ്യുകയും, വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ച്‌ അവര്‍ കുറ്റകൃത്യത്തില്‍ പങ്കെടുത്തിട്ടുണ്ടെന്ന് ഉറപ്പു വരുത്തിയുമാണ്് ജാമ്യമില്ലാ വകുപ്പ് പ്രകാരം റിമാന്‍ഡ് ചെയ്തതെന്നാണ് പൊലീസ് വ്യക്തമാക്കി.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top