×

സ്‌ത്രീകളെ സ്‌പര്‍ശിക്കല്‍; ചിമ്പു പറയുന്നത്‌ ഇങ്ങനെ..

ചിമ്പുവും നയന്‍താരയുമായുള്ള പ്രണയകഥകളും ലിപ്‌ലോക്ക് വിവാദങ്ങളും സിനിമ ലോകത്ത് വലിയ ചര്‍ച്ചയായിരുന്നു. കഴിഞ്ഞ കാര്യങ്ങളായി ഏവരും മറന്നു തുടങ്ങിയ ഈ വിവാദങ്ങള്‍ ഇപ്പോള്‍ വീണ്ടും ചൂടുപിടിക്കുകയാണ്. ഇതിന് മറുപടിയുമായി ചിമ്പു തന്നെ രംഗത്തെത്തി.

താനും നയന്‍താരയുമായുള്ള ചിത്രം താനല്ല അന്ന് പുറത്തുവിട്ടതെന്നും ഈ ചിത്രങ്ങളുടെ പേരില്‍ ഒരുപാട് പഴികേള്‍ക്കേണ്ടി വന്നിട്ടുണ്ടെന്നും ചിമ്പു പറയുന്നു. താന്‍ ഈ കാര്യത്തില്‍ നിരപരാധിയാണ്. ആ ചിത്രങ്ങള്‍ ദുബൈയില്‍ വെച്ചാണ് എടുത്തത്. അവിടെ നിന്നും ക്യാമറ വാങ്ങിയിരുന്നു. എന്നാല്‍ അന്നെടുത്ത ചിത്രങ്ങള്‍ എങ്ങനെയാണ് ലീക്കായതെന്ന് തനിക്കറിയില്ലെന്നാണ് ചിമ്പു പറയുന്നത്.

ജീവിതത്തില്‍ ഇതുവരെ അവരുടെ അനുവാദമില്ലാതെ ഒരു സ്ത്രീയേയും തൊട്ടിട്ടില്ലെന്നും ചിമ്പു കൂട്ടിച്ചേര്‍ത്തു. ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഈ കാര്യങ്ങള്‍ ചിമ്പു വെളിപ്പെടുത്തിയത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top