×

21 മാസം; പതിനായിരം കോടി രൂപ നോട്ട്‌ തിരികെ എത്തിയില്ല

അസാധുവാക്കിയ നോട്ടുകളില്‍ 99.30 ശതമാനവും തിരികെ എത്തിയെന്ന്‌ ആര്‍ബിഐ. പിന്‍വലിച്ചതില്‍ പതിനഞ്ച്‌ ലക്ഷത്തി മുപ്പത്തിയൊന്ന്‌ ലക്ഷം കോടി രൂപയുടെ നോട്ടുകളാണ്‌ തിരികെ എത്തിയത്‌. നോട്ട ്‌പിന്‍വലിക്കല്‍ തീരുമാനം പരാജയമാണെന്ന വാദങ്ങളെ ശരി വയ്‌ക്കുന്നതാണ്‌ ആര്‍ബിയുടെ ഞെട്ടിപ്പിക്കുന്ന കണക്ക്‌.
പതിനായിരം കോടി രൂപയുടെ നോട്ടുകള്‍ മാത്രമാണ്‌ തിരികെ എത്താത്തത്‌. നോട്ട ്‌പിന്‍വലിച്ച്‌ 21 മാസത്തിന്‌ ശേഷമാണ്‌ ആര്‍ബിഐ കൃത്യമായ കണക്ക്‌ പുറത്ത്‌ വിടുന്നത്‌.

 

അസാധുവാക്കിയ 500ന്റെയും ആയിരത്തിന്റെയും നോട്ടുകളില്‍ 99.3ശതമാനവും തിരിച്ചെത്തിയതായി ആര്‍ബിഐ. നോട്ട് അസാധുവാക്കിയ നവംബര്‍ എട്ടിനുമുമ്ബ് 500ന്റെയും ആയിരത്തിന്റെയും 15.41 ലക്ഷം കോടി നോട്ടുകളാണ് വിപണിയിലുണ്ടായിരുന്നത്. ഇതില്‍ 15.31 ലക്ഷം കോടി നോട്ടുകള്‍ തിരിച്ചെത്തി. ആര്‍ബിഐയുടെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. അതിവേഗ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ആര്‍ബിഐ തിരിച്ചെത്തിയ നോട്ടുകള്‍ എത്രയെന്ന് സ്ഥിരീകരിച്ചത്.

ഹൈ സ്പീഡ് കറന്‍സി വെരിഫിക്കേഷന്‍ ആന്‍ഡ് പ്രൊസസിങ് സിസ്റ്റ(സിവിപിഎസ്)മാണ് നോട്ടുകള്‍ എണ്ണിതിട്ടപ്പെടുത്താന്‍ പ്രയോജനപ്പെടുത്തിയത്. പിന്‍വലിച്ച അത്രയുംതന്നെ മൂല്യമുള്ള പുതിയ നോട്ടുകള്‍ വിപണിയില്‍ എത്തിക്കാന്‍ കഴിഞ്ഞതായി റിസര്‍വ് ബാങ്കിന്റെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. നോട്ട് അസാധുവാക്കിയതിനെതുടര്‍ന്ന് 8000 കോടി രൂപയാണ് പുതിയ നോട്ടുകള്‍ അച്ചടിക്കാന്‍ സര്‍ക്കാര്‍ ചെലവാക്കിയത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top