×

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതകഥ സിനിമയാവുന്നു. മോദിയാകുന്നത്‌ പട്ടേലായ അഭിനയിച്ച പരേഷ്‌ തന്നെ

മുംബൈ: കഴിഞ്ഞ മൂന്ന് ദശാബ്ദക്കാലമായി ബോളിവുഡിലെ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായിരുന്നു പരേഷ് റാവല്‍. രാജ്കുമാര്‍ ഹിറാനി ചിത്രം സഞ്ജുവില്‍ സുനില്‍ ദത്തായാണ് അദ്ദേഹം അഭിനയിക്കുന്നത്. രണ്‍ഭീര്‍ കപൂര്‍ നായകനായ ചിത്രം റിലീസ് ചെയ്യാനിരിക്കെ മറ്റൊരു ചിത്രത്തെ കുറിച്ച്‌ പരേഷ് വെളിപ്പെടുത്തല്‍ നടത്തി. തന്റെ കരിയറിലെ വെല്ലുവിളി നിറഞ്ഞ കഥാപാത്രം ആയിരിക്കും ഇതെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതകഥയാണ് സിനിമയാവുന്നത്.

കഴിഞ്ഞ വര്‍ഷമാണ് ചിത്രം പ്രഖ്യാപിച്ചതെങ്കിലും കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിരുന്നില്ല. എന്നാല്‍ ചിത്രം താമസിയാതെ പുറത്തിറങ്ങുമെന്ന് പരേഷ് റാവല്‍ ഇന്‍ഡ്യന്‍ എക്‌സ്പ്രസിനോട് പ്രതികരിച്ചു. ‘ഇപ്പോള്‍ തിരക്കഥ തയ്യാറാക്കുകയാണ്. ആഗസ്ത് 15ഓടെ അത് പൂര്‍ത്തിയാകുമെന്നാണ് കരുതുന്നത്. സെപ്തംബര്‍, അല്ലെങ്കില്‍ ഒക്ടോബറോടെ ചിത്രീകരണം ആരംഭിക്കും’, പരേഷ് പറഞ്ഞു.

ബിജെപി നേകാവും പാര്‍ലമെന്റ് അംഗവുമായ പരേഷ് മോദിയായി വേഷമിടാന്‍ ത്യയാറെടുത്തു കഴിഞ്ഞു. എന്നാല്‍ ഇത് അത്ര എളുപ്പമല്ലെന്നും വലിയൊരു വെല്ലുവിളിയാണെന്നും അദ്ദേഹം വ്യക്തമാക്കി. 1994ല്‍ പുറത്തിറങ്ങിയ സര്‍ദാര്‍ എന്ന ചിത്രത്തില്‍ സര്‍ദാര്‍ വല്ലഭായ് പട്ടേലായി അദ്ദേഹം വേഷമിട്ടിട്ടുണ്ട്. മോദിയുടെ ജീവചരിത്രം സിനിമയാകുമ്ബോള്‍ പരേഷ് തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നതെന്നും വിവരമുണ്ട്. എന്തായാലും ചിത്രത്തില്‍ മോദിയായി മാറുന്ന അദ്ദേഹത്തിന്റെ പരകായപ്രവേശം കാണാനാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top