×

തിരൂരില്‍ രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു

തിരൂര്‍: തിരൂര്‍ വെട്ടം പറവണ്ണയില്‍ രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. തേവര്‍ കടപ്പുറം പുളിങ്ങോട്ട് ഹനീഫയുടെ മകന്‍ അസ്താര്‍ (22), ഉണ്ണ്യാപ്പന്റെ പുരയ്ക്കല്‍ ലത്തീഫിന്റെ മകന്‍ സൗഫീര്‍ (25) എന്നിവരെയാണ് അക്രമികള്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

രാത്രി ഒമ്പതരയോടെ എംഇഎസിന് പടിഞ്ഞാറ് വശത്തെ ബീച്ചില്‍വച്ചായിരുന്നു അക്രമം. ബീച്ചില്‍ ഇരിക്കുകയായിരുന്നു സിപിഎം പ്രവര്‍ത്തകരെ സംഘടിച്ചെത്തിയ അമ്പതോളം പേര്‍ മാരകായുധങ്ങളുമായെത്തി അക്രമിക്കുകയായിരുന്നു. പരിഭ്രാന്തരായ സിപിഎം പ്രവര്‍ത്തകര്‍ ചിതറിയോടിയെങ്കിലും അസ്താറും സൗഫീറും ബീച്ചിലെ മണല്‍ പരപ്പില്‍ വീഴുകയായിരുന്നു. ഇതോടെ അക്രമികള്‍ ഇവരെ ശരീമാസകലം വെട്ടുകയായിരുന്നു. ഇരുവരുടെയും കൈകാലുകള്‍ക്ക് മാരകമായി വെട്ടേറ്റിട്ടുണ്ട്. അസ്തറിന്റെ കാല്‍വിരലുകള്‍ അറ്റുതൂങ്ങിയ നിലയിലാണ്.

പ്രദേശത്ത് നേരത്തെ മുതല്‍ സിപിഎം മുസ്ലിം ലീഗ് സംഘര്‍ഷം നിലനിന്നിരുന്നു. രണ്ടാഴ്ച മുന്‍പ് ഇവിടെ ലീഗ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റിരുന്നു. അതിനു മുന്‍പ് സിപിഎം പ്രവര്‍ത്തകനും വെട്ടേറ്റിരുന്നു. ഈ സംഭവങ്ങളുടെ തുടര്‍ച്ചയാണ് ഇപ്പോഴുണ്ടായിരിക്കുന്നതെന്നാണ് സൂചന.
സംഭവ സ്ഥലത്ത് വന്‍ പൊലീസ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്.

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top