×

നിപ്പ വൈറസ് : 8000 പ്രതിരോധ മരുന്നുകള്‍ കൂടി എത്തിക്കും

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഇന്ന് 8000 ഓളം നിപാ പ്രതിരോധ മരുന്നുകള്‍ കൂടി എത്തിക്കും. രോഗബാധയേറ്റവര്‍ക്ക് ഏത് രീതിയിലുള്ള ചികിത്സയാണ് നല്‍കേണ്ടതെന്ന മാനദണ്ഡം കേന്ദ്ര സംഘം ഇന്ന് പുറത്തിറക്കും. രോഗം ബാധിച്ചവരെ ചികിത്സിക്കുന്നതിനുള്ള റിബ വൈറിന്‍ ഇന്നലെയും കോഴിക്കോട് മെഡിക്കല്‍ കോളെജില്‍ എത്തിച്ചിരുന്നു. ബാക്കി മരുന്നുകളാണ് ഇന്ന് എത്തുന്നത്. എന്നാല്‍ പാര്‍ശ്വഫലങ്ങള്‍ ഉണ്ടോ എന്ന് പരിശോധിച്ചതിനു ശേഷമേ രോഗികള്‍ക്ക് മരുന്നു നല്‍കുകയുള്ളു.

ബുധനാഴ്ച് സംസ്ഥാനത്ത് മരുന്ന് എത്തിക്കാന്‍ സാധിച്ചത് വലിയ ആശ്വാസമായിരുന്നു. മലേഷ്യയില്‍ നിപയെ നേരിടാന്‍ ഉപയോഗിച്ച മരുന്നുകള്‍ തന്നെയാണ് ഇന്നലെ കോഴിക്കോട് എത്തിയത്. ഇന്നലെ 2000 ഗുളികളായിരുന്നു കോഴിക്കോട് എത്തിയത്. എയിംസില്‍ നിന്നുമുള്ള സംഘത്തിന്റെ നിര്‍ദേശ പ്രകാരമായിരിക്കും രോഗികള്‍ക്ക് മരുന്ന് നല്‍കുക.

അതേ സമയം നിപാ നിയന്ത്രണ വിധേയമായിട്ടും ജനങ്ങളിലെ ഭീതി മാറാത്ത സാഹചര്യല്‍ നാളെ ആരോഗ്യ മന്ത്രി കെകെ ശൈലജയുടം നേതൃത്വത്തില്‍ സര്‍വകക്ഷി യോഗം ചേരും. ജില്ലാകളക്ടര്‍, മേയര്‍, ജില്ലയിലെ മറ്റ് പ്രതിനിധികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും.

രോഗ ലക്ഷണങ്ങളോടെ രണ്ടു പേരെകൂടി കോഴിക്കോട് മെഡിക്കല്‍ കോളെജില്‍ ഇന്നലെ പ്രവേശിപ്പിച്ചിരുന്നു. രോഗം സ്ഥിരീകരിച്ച പാലാഴി സ്വദേശിയുടെ ബന്ധുക്കളെയാണ് ഇന്നലെ പ്രവേശിപ്പിച്ചത്. ഇതോടെ നിപാ വൈറസ് ബാധിതരുടെ എണ്ണം 13 ആയി.

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top