×

മോഹന്‍ലാല്‍’ ചിത്രം തമിഴിലേയ്ക്ക് ;മഞ്ജു വാര്യരുടെ വേഷം തമിഴില്‍ ചെയ്യുന്നത് ജ്യോതിക

രജനികാന്തിന്റെ ആരാധികയുടെ കഥ പറയുന്ന ചിത്രമായാണ് ഇത് തമിഴിലെത്തുക.

മലയാളത്തില്‍ തിളങ്ങിയ മഞ്ജു വാര്യരുടെ വേഷം തമിഴില്‍ ചെയ്യുന്നത് ജ്യോതികയായിരിക്കും. രജനി സെല്‍വി എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ചിത്രത്തിന്റെ രചയിതാവ് സുനീഷ് വരനാട് തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

ഇതിന് മുന്‍പ് മഞ്ജുവാര്യര്‍ നായികയായെത്തിയ ‘ഹൗ ഓള്‍ഡ് ആര്‍ യൂ’ തമിഴില്‍ റീമേക്ക് ചെയ്തപ്പോഴും ജ്യോതികയായിരുന്നു പ്രധാനവേഷത്തിലെത്തിയത്.ചിത്രം തമിഴില്‍ വലിയ വിജയം നേടിയിരുന്നു

മലയാളത്തില്‍ മഞ്ജു വാര്യരും ഇന്ദ്രജിത്തും പ്രധാനവേഷത്തിലെത്തിയ ചിത്രം സംവിധാനം ചെയ്തത് സാജിദ് യാഹിയയാണ്. സലിം കുമാര്‍, അജു വര്‍ഗീസ്, സൗബിന്‍ ഷാഹിര്‍, എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ ചിത്രം തിയേറ്ററില്‍ പ്രദര്‍ശനം തുടരുകയാണ്.

കുറിപ്പിന്റെ പൂര്‍ണരൂപം,

‘മോഹന്‍ലാല്‍’തമിഴിലേയ്ക്ക്

കേരളത്തിലും വിദേശത്തും വന്‍വിജയം നേടി മുന്നേറുന്ന സാജിത് യഹിയയുടെ സംവിധാനത്തില്‍ ഒരുങ്ങിയ മഞ്ജു വാരിയര്‍ ഇന്ദ്രജിത് ചിത്രം ‘മോഹന്‍ലാല്‍’ തമിഴ് ചിത്രീകരണത്തിനൊരുങ്ങുന്നു.

‘രജനി സെല്‍വി’എന്ന് പേരിട്ട ചിത്രത്തില്‍ സൂപ്പര്‍ താരം രജനികാന്തിന്റെ കടുത്ത ആരാധികയുടെ കഥയായിരിക്കും പറയുക,കട്ട രജനികാന്ത് ആരാധികയായി ജ്യോതികയാണ് എത്തുന്നത്.
ഇതിനുമുന്നെ മഞ്ജുവാരിയര്‍ നായികയായെത്തിയ ‘ഹൗ ഓള്‍ഡ് ആര്‍ യൂ’ തമിഴില്‍ റീമേക്ക് ചെയ്തപ്പോളും ജ്യോതികയായിരുന്നു നായിക ചിത്രം തമിഴില്‍ വന്‍വിജയം കൈവരിയ്ക്കുകയും ചെയ്തിരുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top