×

വെങ്കയ്യ നായിഡു ഇന്ന് കേരളത്തില്‍

കൊച്ചി: ഒരു ദിവസത്തെ സന്ദര്‍ശനത്തിനായി ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ഇന്ന് കേരളത്തിലെത്തും. രാവിലെ 10.10ന് നെടുമ്ബാശേരി വിമാനത്താവളത്തിലെത്തുന്ന ഉപരാഷ്ട്രപതി 10.30 ന് കാലടി ആദിശങ്കര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍ജിനിയറിംഗ് ആന്‍ഡ് ടെക്നോളജിയില്‍ നടക്കുന്ന ആദിശങ്കര യംഗ് സയന്റിസ്റ്റ് അവാര്‍ഡ് 2018ല്‍ പങ്കെടുക്കും.

11.15ന് ആദിശങ്കര ക്ഷേത്രം സന്ദര്‍ശിച്ച ശേഷം 11.40ന് വ്യോമസേനയുടെ പ്രത്യേക ഹെലികോപ്ടറില്‍ ഗുരുവായൂരിലേക്കു പോകും. ഉച്ചയ്ക്ക് ഒന്നിനു ക്ഷേത്ര ദര്‍ശനം നടത്തും. തിരികെ 5.15ന് ഹെലികോപ്ടറില്‍ കൊച്ചി നേവല്‍ എയര്‍പോര്‍ട്ടിലേക്കു തിരിക്കും. 5.50ന് നേവല്‍ എയര്‍പോര്‍ട്ടിലെത്തുന്ന അദ്ദേഹം 5.55ന് വിജയവാഡയിലേക്കു തിരിക്കും.

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top