×

നീട്ടിയെറിഞ്ഞ്‌ കോണ്‍ഗ്രസ്‌- കുമാരസ്വാമി മുഖ്യമന്ത്രി; സിദ്ധരാമയ്യ ഉപമുഖ്യമന്ത്രി

ബാംഗ്ലൂര്‍; ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായെങ്കിലും കേവല ഭൂരിപക്ഷം പത്തോളം സീറ്റ്‌ അകലെ ആണെന്നിരിക്കെയാണ്‌ കോണ്‍ഗ്രസിന്റെ അപ്രതീക്ഷിത നീക്കം. സര്‍ക്കാരുണ്ടാക്കാന്‍ ജെഡിഎസിനെ കോണ്‍ഗ്രസ്‌ പിന്തുണയ്‌ക്കുമെന്ന്‌ നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. ഗുലാം നബി ആസാദ്‌, സിദ്ധരാമയ്യ, ജി. പരമേശ്വര, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, കെ സി വേണുഗോപാല്‍ തുടങ്ങിയവരാണ്‌ ഇക്കാര്യം മാധ്യമങ്ങളോട്‌ സ്ഥിരീകരിച്ചത്‌. ജെഡിഎസിന്റേത്‌ അനൂകൂല പ്രതികരണമെന്നും കോണ്‍ഗ്രസ്‌ നേതാക്കള്‍ വ്യക്തമാക്കി. ഒന്നിച്ച്‌ ഗവര്‍ണറെ കാണുമെന്നാണ്‌ സൂചന. ഗുലാംനബി ആസാദ്‌ ചര്‍ച്ചകള്‍ക്ക്‌ നേതൃത്വം നല്‍കും. ഇന്ന്‌ തന്നെ വൈകിട്ട്‌ ദളും കോണ്‍ഗ്രസും ചേര്‍ന്ന്‌ ഗവര്‍ണര്‍ വാജുഭായി വാലയെ സന്ദര്‍ശിച്ച്‌ അവകാശ വാദം ഉന്നയിക്കും.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top