×

ഇത് ഒരു കല്യാണക്കുറിയാണ്..

നടനും തിരക്കഥാകൃത്തുമായ ബിബിന്‍ ജോര്‍ജ്ജ് വിവാഹിതനാകുന്നു. അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഋത്വിക് റോഷന്‍ തുടങ്ങിയ കോമഡി സിനിമകള്‍ക്ക് തൂലിക ചലിപ്പിച്ചതിനാലാണെന്ന് തോന്നുന്നു പുള്ളിക്കാരന്‍ കല്യാണക്കുറിയും ഒരു കോമഡി സിനിമ പോലെ ചിത്രീകരിച്ചു. സംവിധായകന്‍ സിദ്ധിഖിന് ആദ്യത്തെ കല്യാണിക്കുറി കൈമാറിയ നിമിഷം തൊട്ട് സോഷ്യല്‍ മീഡിയ ബിബിന്റെ കല്യാണക്കുറി കണ്ട് ചിരിക്കുകയാണ്. മേയ് 20നാണ് ബിബിന്റെ കല്യാണം. എന്തായാലും കല്യാണത്തിന് മുന്‍പ് തന്നെ കല്യാണക്കുറി സൂപ്പര്‍ഹിറ്റായിട്ടുണ്ട്.

കല്യാണക്കുറിയുടെ മുഴുവന്‍ രൂപം ഇതാ.

കല്യാണം വിളി

അല്ലയോ മാളോരേ..

ഒരു സന്തോഷ വാര്‍ത്തയുണ്ട് (ആര്‍ക്ക്)

കല്യാണമാണ് (ആരുടെ)

എന്റെ തന്നെ

ബിബിന്‍ ജോര്‍ജിന്റെ (അയ്യോ.ദാരിദ്യം)

ഞാന്‍ കെട്ടാന്‍ പോണ ആ ഭാഗ്യവതി

ആരാണെന്ന് അറിയേണ്ടേ.

അങ്ങ് മാലിപ്പുറത്തുള്ള അമ്മപ്പറമ്ബില്‍ വീട്ടിലെ

കാസ്പറിന്റെയും ബിന്ദുവിന്റെയും മകള്‍

ഫിലോമിന ശ്രേഷ്മ ആണ് ആ കുട്ടി

(അത് കലക്കി, കിടുക്കി, തിമിര്‍ത്തു)

ഈ വരുന്ന 2018 മെയ് 20ന് ഉച്ചയ്ക്ക് 11 മണിക്ക്

കറുത്തേടം, സെന്റ് ജോര്‍ജ് പള്ളിയില്‍ വച്ചാണ് മിന്നുകെട്ട് (പൊരിക്കും ഞാന്‍)

മിന്നുകെട്ടിലും വൈകിട്ട് ആറ് മണിക്ക് ചേരാനല്ലൂര്‍ സെന്റ് ജയിംസ് ഹാളില്‍ നടത്തുന്ന വിരുന്ന് സല്‍ക്കാരത്തിലും പങ്കെടുത്ത് ‍ഞങ്ങളെ അനുഗ്രഹിക്കണമെന്ന് അപേക്ഷിക്കുന്നു (അനുഗ്രഹിച്ചിട്ട് പോയാ മതി)

എന്ന് എട്ടുതൈക്കല്‍ കുടുംബാംഗങ്ങള്‍

അപ്പന്‍ വിന്‍സന്റ്

അമ്മ ലിസി

പെങ്ങന്മാര്‍ ലിന്‍സി, റിന്‍സി

അളിയന്മാര്‍ ബിജു, ലിന്‍സണ്‍

ബാക്കി കുറച്ച്‌ ക്ടാങ്ങള്‍

പിന്നെ എന്റെ ചാവേറുകളും.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top