×

പരമാധികാരി ചീഫ് ജസ്റ്റിസ് തന്നെയെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: ബെഞ്ച് രൂപീകരണത്തിലും കേസുകള്‍ വിഭജിക്കാനുമുള്ള അധികാരം ചീഫ് ജസ്റ്റിസിനാണെന്ന് സുപ്രീംകോടതി. ചീഫ് ജസ്റ്റിസിന്റെ ബെഞ്ചില്‍ രണ്ട് മുതിര്‍ന്ന ജസ്റ്റിസുമാരെ ഉള്‍പ്പെടുത്തണമെന്ന ഹര്‍ജി തള്ളിക്കൊണ്ടാണ് കോടതിയുടെ ഉത്തരവ്. ലഖ്‌നൗ സ്വദേശിയായ അശോക് പാണ്ഡേ സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി തള്ളിയത്.ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗിച്ചത്.

സുുപ്രീം കോടതിയിലെയും ഹൈക്കോടതിയിലെയും കേസുകള്‍ കൈകാര്യം ചെയ്യാനും ബെഞ്ചുകള്‍ രൂപീകരിക്കാനും മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കണമെന്നാവശ്യപ്പെട്ടാണ് അശോക് പാണ്ഡേ ഹര്‍ജി നല്‍കിയിത്. ഉന്നത കോടതികളുടെ ചുമതല ചീഫ് ജസ്റ്റിസിനെയാണ് ഭരണഘടന ഏല്‍പ്പിച്ചിരിക്കുന്നത്. ചീഫ് ജസ്റ്റിസാണ് ഉന്നത കോടതികളുടെ തലവന്‍. കോടതി നടപടികള്‍ സുഗമമായി നടത്താന്‍ നിയോഗിക്കപ്പെട്ടയാളാണ് ചീഫ് ജസ്റ്റിസെന്നും അശോക് പാണ്ഡെയുടം ഹര്‍ജി തള്ളിക്കൊണ്ട് കോടതി വ്യക്തമാക്കി.

ജനുവരിയില്‍ കോടതി നടപടികള്‍ നിര്‍ത്തിവെച്ച്‌ സുപ്രീംകോടതിയിലെ നാല് മുതിര്‍ന്ന ന്യായാധിപന്‍മാര്‍ പത്രസമ്മേളനം വിളിച്ചതിന്റെ പശ്ചാത്തലത്തിലാണ് കഴിഞ്ഞ ആഴ്ച അശോക് പാണ്ഡെ ഹര്‍ജി സമര്‍പ്പിച്ചത്. ഭരണഘടനാ ബെഞ്ചില്‍ മുതിര്‍ന്ന അഞ്ച് ജഡ്ജിമാര്‍ വേണമെന്നും അശോക് പാണ്ഡെ ആവശ്യപ്പെട്ടിരുന്നു. മാത്രമല്ല നികുതി, ക്രിമിനല്‍, ഭൂമി, സേവനം തുടങ്ങിയവ കൈകാര്യം ചെയ്യാന്‍ പ്രത്യേകം ബെഞ്ചുകള്‍ രൂപീകരിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.

കേസില്‍ കഴിഞ്ഞയാഴ്ച വാദം കേട്ടശേഷം ഉചിതമായ ഉത്തരവ് പുറപ്പെടുവിക്കാമെന്നാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നിലപാടെടുത്തിരുന്നു. എന്നാല്‍ ഹര്‍ജിയുള്‍പ്പെടെ തള്ളുന്ന സമീപനമാണ് കോടതിയുടെ ഭാഗത്തനിന്നുണ്ടായിരിക്കുന്നത്.

കേസുകള്‍ വിഭജിച്ച്‌ നല്‍കുന്നതും ബെഞ്ചുകള്‍ രൂപീകരിക്കുന്നതും ചീഫ് ജസ്റ്റിസാണ്. പരമ്ബരാഗതമായി അങ്ങനെയാണ് കീഴ്‌വഴക്കം. ചീഫ് ജസ്റ്റിസിന്റെ സവിശേഷ അധികാരം ഉപയോഗിച്ചാണ് ഇങ്ങനെ ചെയ്യുന്നത്.

എന്നാല്‍ ഈ അവകാശം ഉപയോഗിക്കുന്നതിലെ പക്ഷപാതിത്വം പരസ്യമായി പ്രകടിപ്പിച്ച്‌ ജസ്റ്റിസുമാരായ ജെ.ചെലമേശ്വര്‍, കുര്യന്‍ ജോസഫ്, രഞ്ജന്‍ ഗൊഗോയ്, എം.ബി. ലോകുര്‍ എന്നിവര്‍ പത്രസമ്മേളനം നടത്തിയത് രാജ്യത്ത് കോളിളക്കം സൃഷ്ടിച്ചിരുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top