×

ഇന്ന് ഹർത്താൽ ഇല്ല ,തെറ്റായ പ്രചാരണം

സംസ്ഥാനത്ത് ഹര്‍ത്താലാണെന്ന പ്രചാരണം സോഷ്യല്‍ മീഡിയില്‍ വ്യാപകമാകുന്നു. കത്വ സംഭവത്തില്‍ പ്രതിഷേധിച്ച് ഹര്‍ത്താല്‍ നടത്തുമെന്നാണ് പ്രചാരണം നടക്കുന്നത്. ജനകീയ ഹര്‍ത്താല്‍ എന്ന പേരിലാണ് പ്രചാരണം. ഹര്‍ത്താലിനു ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും പിന്തുണയില്ലെന്നും വാട്ട്‌സ് ആപ്പിലും ഫെയ്‌സ്ബുക്കിലും നടത്തുന്ന പ്രചരണത്തില്‍ പറയുന്നുണ്ട്.

ഹര്‍ത്താല്‍ പ്രചാരണം വ്യാപകമായതോടെ മാധ്യമസ്ഥപാനങ്ങളില്‍ പലരും വച്ച് വിളിച്ച് വിവരം അന്വേഷിക്കുന്നുണ്ട്.  സംസ്ഥാനത്ത്ഇന്ന് ഒരു സംഘടനയും ഹര്‍ത്താലിന് ആഹ്വാനം നല്‍കിയിട്ടില്ല. ചില പ്രദേശങ്ങളില്‍ സൗഹൃദകൂട്ടായ്മകള്‍ ഹര്‍ത്താലുണ്ടെന്ന് തരത്തില്‍ പ്രചാരണം നടത്തുകയാണ്. പോസ്റ്ററുകള്‍ പതിച്ചും ചില സ്ഥലങ്ങളില്‍ തിങ്കളാഴ്ച ഹര്‍ത്താലാണെന്ന പ്രചാരണമുണ്ടെന്നാണ് വിവരം.

ഇന്ന് സംസ്ഥാനത്ത് ഔദ്യോഗികമായി ഹര്‍ത്താലുകളൊന്നും പ്രഖ്യാപിച്ചിട്ടില്ല.

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top