×

പ്രശസ്ത മാധ്യമ പ്രവര്‍ത്തകന്‍ ടി.വി.ആര്‍.ഷേണായി അന്തരിച്ചു

മണിപ്പാല്‍: പ്രശസ്ത മാധ്യമ പ്രവര്‍ത്തകന്‍ ടി.വി.ആര്‍.ഷേണായി അന്തരിച്ചു. വൈകിട്ട് ഏഴരയോടെ മണിപ്പാല്‍ ആശുപത്രിയിലായിരുന്നു അന്ത്യം.

ഇന്ത്യന്‍ എക്‌സ്പ്രസിലൂടെ പത്രപ്രവര്‍ത്തന രംഗത്ത് വന്ന ഷേണായി സണ്‍ഡേ മെയില്‍ പത്രം, ദ് വീക്ക് വാരിക, മലയാള മനോരമ എന്നിവയുടെ എഡിറ്ററായി ജോലി ചെയ്തിരുന്നു. പ്രസാദ്ഭാരതി നിര്‍വാഹണ സമിതിയംഗമായിരുന്നു.

അഞ്ചു പതിറ്റാണ്ടോളം സജീവ പത്രപ്രവര്‍ത്തകനായിരുന്ന ഷേണായ് സാമ്ബത്തികരാഷ്ട്രീയ നിരീക്ഷകനുമായിരുന്നു. വിദേശപത്രങ്ങളക്കം നിരവധി പ്രസിദ്ധീകരണങ്ങളില്‍ കോളങ്ങള്‍ എഴുതിയിട്ടുണ്ട്. ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയടക്കം വിവിധ വേദികളില്‍ സാമ്ബത്തികരാഷ്ട്രീയ വിഷയങ്ങളില്‍ പ്രഭാഷണങ്ങള്‍ നടത്തിയിട്ടുണ്ട്.

2003-ല്‍ പത്മഭൂഷണ്‍ നല്‍കി രാജ്യം ആദരിച്ചിരുന്നു. മൊറോക്കോ രാജാവിന്റെ ഉന്നത ബഹുമതിയായ ‘അലാവിറ്റ കമാണ്ടര്‍ വിസ്ഡം’ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top