×

കേരള തീരത്ത് കടലാക്രമണം ഇന്നും തുടരുമെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: കേരളത്തിലെ തീരപ്രദേശങ്ങളില്‍ കടലാക്രമണം ഇന്നും ഉണ്ടാകുമെന്ന് സമുദ്ര ഗവേഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഉച്ചവരെ ശക്തമായ തിരമാലകള്‍ ഉണ്ടാകും. മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്നും കെട്ടിയിടുന്ന ബോട്ടുകള്‍ തമ്മില്‍അകലം പാലിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.

ഇന്നലെയുണ്ടായ കടലാക്രമണത്തില്‍ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളിലെ ജനവാസ കേന്ദ്രങ്ങളിലേക്ക് വെള്ളം കയറി. വീടുകള്‍ക്ക് കേടുപാട് പറ്റി. തീരപ്രദേശത്ത് നിന്ന് കൂടുതല്‍ പേരെ മാറ്റിപ്പാര്‍പ്പിച്ചേക്കും. തൃശൂര്‍ അഴിക്കോട് മുനക്കല്‍ ബീച്ചില്‍ കാണാതായ സ്ത്രീക്ക് വേണ്ടി തെരച്ചില്‍ തുടരുകയാണ്.

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top