×

ഹജ്ജ്: വിമാന നിരക്ക് കുറഞ്ഞു

ഹജ്ജ് സബ്‌സിഡി പിന്‍വലിച്ചെങ്കിലും ഇത്തവണത്തെ ഹജ്ജ് വിമാന ടിക്കറ്റ് നിരക്കില്‍ കുറവ്. അതേസമയം, വിമാനത്താവള നിരക്കില്‍ വന്‍ വര്‍ധന വന്നതിനാല്‍ തീര്‍ഥാടകര്‍ക്ക് ടിക്കറ്റ് നിരക്ക് കുറഞ്ഞതിന്റെ ആനുകൂല്യം നഷ്ടമായി. നെടുമ്പാശ്ശേരിയില്‍നിന്ന് പുറപ്പെടുന്ന കേരളത്തിലെ തീര്‍ഥാടകര്‍ ഇത്തവണ വിമാന ടിക്കറ്റ് നിരക്കും വിമാനത്താവള നിരക്കുമുള്‍പ്പെടെ നല്‍കേണ്ടത് 74,450 രൂപയാണ്. ഇതില്‍ 59,871.61 രൂപ വിമാന ടിക്കറ്റ് നിരക്കും 14,571.38 രൂപ വിമാനത്താവള നിരക്കുമായാണ് നിശ്ചയിച്ചത്.

മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വിമാന ടിക്കറ്റ് നിരക്കില്‍ 12,941 രൂപ കുറഞ്ഞെങ്കിലും വിമാനത്താവള നിരക്കില്‍ 11,011 രൂപയുടെ വര്‍ധനയാണ് വന്നത്. 2017ല്‍ 72,812 രൂപയായിരുന്നു നെടുമ്പാശ്ശേരിയില്‍ നിന്നുള്ള നിരക്കായി നിശ്ചയിച്ചത്. ഇതില്‍ 10,750 രൂപ സബ്ഡിഡി കിഴിച്ച് തീര്‍ഥാടകര്‍ 62,065 രൂപയാണ് ടിക്കറ്റ് നിരക്കായി നല്‍കിയത്. ഇതിനോടൊപ്പം വിമാനത്താവള നിരക്കായ 3,560 ഉള്‍പ്പെടെ 65,625 രൂപയായിരുന്നു അന്തിമമായി ഈടാക്കിയത്.

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top