×

ഡോക്ടര്‍മാരുടെ സമരത്തെ നേരിടുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ

നോട്ടീസ് തരാതെ സമരം ചെയ്യുന്നവരുമായി ചര്‍ച്ചയില്ല. ഒരു കാരണവുമില്ലാതെയാണ് ഡോക്ടര്‍മാര്‍ സമരം നടത്തുന്നതെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

അന്യായ പണിമുടക്ക് പിന്‍വലിക്കണം. ഡോക്ടര്‍മാരുടെ വെല്ലുവിളി രോഗികളോടാണ്. ആവശ്യത്തിന് തസ്തിക സൃഷ്ടിച്ച ശേഷമാണ് പുതിയ പരിഷ്‌കരണം തുടങ്ങിയത്. കുടുംബാരോഗ്യ കേന്ദ്രങ്ങളിലെ ഒപി സമയം നീട്ടിയത് ജനങ്ങള്‍ക്കുവേണ്ടിയാണ്. പ്രയാസങ്ങള്‍ ഉണ്ടെങ്കില്‍ ചര്‍ച്ച ചെയ്യാമായിരുന്നുവെന്നും ആരോഗ്യമന്ത്രി പറഞ്ഞു. ആര്‍ദ്രം പദ്ധതി നിര്‍ത്തിവെയ്ക്കില്ലെന്നും അത് പൊളിക്കാന്‍ ഡോക്ടര്‍മാര്‍ ശ്രമിക്കരുതെന്നും  മന്ത്രി പറഞ്ഞു.

കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഒപി സമയം രാവിലെ ഒന്‍പതു മുതല്‍ വൈകുന്നേരം ആറുവരെയാക്കുന്നതിന്റെ ഭാഗമായി നിലവിലുള്ള മൂന്ന് ഡോക്ടര്‍മാരെ നിയമിച്ചുവെന്ന് മന്ത്രി കെ.കെ.ശൈലജ പറഞ്ഞു. രാവിലെ ഒന്‍പതു മുതല്‍ ഉച്ചയ്ക്ക് 1.30 വരെയും 1.30 മുതല്‍ വൈകുന്നേരം ആറുവരെയുമെന്ന കണക്കില്‍ നാലര മണിക്കൂര്‍ വീതമാണ് ഡ്യൂട്ടി സമയം നിശ്ചയിച്ചത്. ഇത് റൊട്ടേഷന്‍ വ്യവസ്ഥയിലായിരിക്കും. അതിനാല്‍ ഡോക്ടര്‍മാരുടെ ജോലിഭാരം കൂടുന്നുവെന്ന വാദത്തില്‍ കഴമ്പില്ല.

1957 മുതല്‍ 2017 വരെയും പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ഒരു ഡോക്ടര്‍ മാത്രമാണുണ്ടായിരുന്നത്. രോഗീപരിചരണം, പ്രതിരോധ കുത്തിവയ്പ്പ്, ഫീല്‍ഡ്തല പ്രവര്‍ത്തനം, സെമിനാറുകള്‍ എന്നിവയെല്ലാം ഈ ഡോക്ടര്‍ ഒറ്റയ്ക്കു നോക്കിയിരുന്നു. ഇപ്പോള്‍ മൂന്ന് ഡോക്ടര്‍മാര്‍ക്കൊപ്പം നാല് സ്റ്റാഫ് നഴ്‌സുമാര്‍, ലാബ് ടെക്‌നീഷ്യന്‍, ഫാര്‍മസിസ്റ്റ് തുടങ്ങിയവരേയും നിയമിച്ചിട്ടുണ്ട്.

മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരുടെ ഒപി ഡ്യൂട്ടി രാവിലെ എട്ടുമുതല്‍ വൈകിട്ട് മൂന്നുവരെയാണ്. കാര്‍ഡിയോളജി പോലെയുള്ള സ്‌പെഷ്യല്‍റ്റികള്‍ വൈകിട്ട് ആറുമണിവരെ പ്രവര്‍ത്തിക്കുന്നുണ്ട്. അതിരാവിലെ ഓപ്പറേഷന്‍ തിയറ്ററില്‍ കയറുന്ന ഡോക്ടര്‍മാര്‍ പലപ്പോഴും രാത്രിയാണ് അവിടെനിന്നും ഇറങ്ങുന്നത്. കമ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍, താലൂക്ക്, ജില്ലാ, ജനറല്‍ ആശുപത്രികളിലേയും ഡോക്ടര്‍മാര്‍ രാത്രിയെന്നോ പകലെന്നോ ഇല്ലാതെ ജോലി ചെയ്യുന്നുണ്ട്. സമയം നോക്കാതെ ജോലി ചെയ്യുന്ന ഭൂരിപക്ഷം ഡോക്ടര്‍മാര്‍ ഉള്ളപ്പോഴാണു നാലര മണിക്കൂര്‍ ജോലി ചെയ്യാന്‍ ചില ഡോക്ടര്‍മാര്‍ മടിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

പ്രൊബേഷനിവുള്ള  ഡോക്ടര്‍മാര്‍ ഉച്ചയ്ക്ക് മുമ്പ് ഹാജരാകണം. ഉച്ചയ്ക്ക് ശേഷം കണക്കെടുക്കും, നടപടി അതിന് ശേഷമെന്നും നിയമപരമായ നടപടിയുമായി മുന്നോട്ട് പോകുമെന്നും മന്ത്രി അറിയിച്ചു. സര്‍ക്കാരിന് മുന്നില്‍ സമരം നേരിടുകയല്ലാതെ മറ്റ് മാര്‍ഗമില്ലെന്നും മന്ത്രി പറഞ്ഞു.

ആ​​വ​​ശ്യ​​മാ​​യ ഡോ​​ക്ട​​ർ​​മാ​​രെ​​യും ജീ​​വ​​ന​​ക്കാ​രെ​​യും നി​​യ​​മി​​ക്കാ​​തെ കു​​ടും​​ബാ​​രോ​​ഗ്യ കേ​​ന്ദ്ര​​ങ്ങ​​ളി​​ൽ സാ​​യാ​​ഹ്ന ഒ​​പി​​ക​​ൾ തു​​ട​​ങ്ങി​​യ​​തി​​ൽ പ്ര​​തി​​ഷേ​​ധി​​ച്ചു ജോ​​ലി​​യി​​ൽ നി​​ന്നു വി​​ട്ടു​​നി​​ന്ന പാ​​ല​​ക്കാ​​ട് കു​​മ​​രം​​പു​​ത്തൂ​​ർ കു​​ടും​​ബാ​​രോ​​ഗ്യ​​കേ​​ന്ദ്ര​​ത്തി​​ലെ ഡോ. ​​ല​​തി​​ക​​യെ സ​​സ്പെ​​ൻ​​ഡ് ചെ​​യ്യു​​ക​​യും ര​​ണ്ടു ഡോ​​ക്ട​​ർ​​മാ​​ർ​​ക്ക് നോ​​ട്ടീ​​സ് ന​​ൽ​​കു​​ക​​യും ചെയ്തതിനെ തുടര്‍ന്നാണ് സമരം പ്രഖ്യാപിച്ചത്.

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top