×

സിബിഎസ്ഇ പത്താം ക്ലാസ് പരീഷ; കണക്ക് പരീക്ഷ വീണ്ടും നടത്തേണ്ടെന്ന് തീരുമാനം.

വിദ്യാര്‍ഥികളുടെ ഉത്തരക്കടലാസുകള്‍ ഒത്തു നോക്കിയ ശേഷമാണ് അധികൃതരുടെ തീരുമാനം. ഇതു സംബന്ധിച്ചുള്ള ഉത്തരവ് ഇന്നു വൈകിട്ട് ഇറങ്ങും . സിബിഎസ്ഇ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അധികൃതരുടെ പുതിയ തീരുമാനം 14 ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ക്ക് ആശ്വാസമാകും. നേരത്തെ കണക്ക് പരീക്ഷ നടത്തുമോയെന്ന കാര്യത്തില്‍ ഏപ്രില്‍ 16 നകം വ്യക്തത വരുത്തണമെന്ന് സിബിഎസ്ഇയോട് കോടതി ആവശ്യപ്പെട്ടിരുന്നു.

പത്താം ക്ലാസിന്റെയും പന്ത്രണ്ടാം ക്ലാസിന്റെയും സിബിഎസ്ഇ ചോദ്യപേപ്പറുകള്‍ ചോര്‍ന്ന സംഭവത്തില്‍ എബിവിപി നേതാവടക്കം 12 പേരെ പോലീസ് പിടികൂടിയിരുന്നു. ഝാര്‍ഖണ്ഡ്, ബീഹാര്‍ എന്നിവിടങ്ങളില്‍ നിന്നാണ് ഇവരെ പിടികൂടിയത്. ഝാര്‍ഖണ്ഡിലെ ചത്ര ജില്ലാ എസ്.പി അകിലേഷ് ബി വാര്യരാണ് ബി.ജെ.പി-ആര്‍.എസ്.എസിന്റെ വിദ്യാര്‍ഥി പ്രസ്ഥാനമായ എ.ബി.വി.പിയുടെ നേതാവിനെയടക്കം 12 പേരെ അറസ്റ്റു ചെയ്ത വിവരം പുറത്തു വിട്ടത്.

എ.ബി.വി.പിയുടെ ചത്ര ജില്ലാ കോര്‍ഡിനേറ്റര്‍ സതീഷ് പാണ്ഡെയാണ് അറസ്റ്റിലായ എ.ബി.വി.പി നേതാവ്. ഇയാള്‍ ചോദ്യപ്പേപ്പര്‍ കുട്ടികള്‍ക്ക് വില്‍പ്പന നടത്തിയെന്ന് പൊലീസ് പറഞ്ഞു. ഇയാള്‍ ഒരു സ്വകാര്യ കോച്ചിംഗ് സെന്റര്‍ നടത്തുന്നുണ്ടെന്നും ഇത് വഴിയാണ് വില്‍പന നടത്തിയതെന്നും പൊലീസ് പറയുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top