×

എനിക്ക് പേടിയില്ല; സല്‍മാന്റേത് കര്‍മ്മഫലം- നടി സോഫിയ

കൃഷ്ണ മൃഗത്തെ വേട്ടയാടിയ കേസില്‍ സല്‍മാന്‍ ഖാന് തടവുശിക്ഷ ലഭിച്ചതില്‍ താന്‍ വളരെയധികം സന്തുഷ്ടയാണെന്ന് നടി സോഫിയ ഹയാത്. ഇന്‍സ്റ്റാഗ്രാം കുറിപ്പിലാണ് നടി തന്റെ അഭിപ്രായം വ്യക്തമാക്കിയത്. ‘മിക്ക ആളുകള്‍ക്കും സല്‍മാനെതിരെ സംസാരിക്കാന്‍ പേടിയാണ് . കാരണം അയാളാണ് ബോളിവുഡ് നയിക്കുന്നതെന്ന ധാരണയാണ് ഇതിനു പിന്നില്‍. എനിക്ക് തുറന്നുപറയാന്‍ ആരെയും പേടിക്കേണ്ട ആവശ്യമില്ല. എന്താണോ അയാള്‍ ചെയ്തത് അതിന്റെ ഫലമായാണ് ജയിലില്‍ പോയതും.

മൃഗങ്ങള്‍ ഭൂമിക്ക് വളരെ പ്രധാനപ്പെട്ടവയാണ്. ധാരാളം കുട്ടികള്‍ ഇദ്ദേഹത്തെ അനുകരിക്കുന്നില്ലേ. അവര്‍ക്കും യുവജനതയ്ക്കും ഇത്തരമൊരു മാതൃകയാണോ ഇയാള്‍ കാഴ്ച്ച വെയ്‌ക്കേണ്ടത്. എന്ത് പാഠമാണ് അവര്‍ക്ക് ഇദ്ദേഹം നല്‍കുന്നത്.’ സോഫിയ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.
ഇന്ത്യന്‍ വംശജയായ സോഫിയ ഹയാത് ബ്രിട്ടണിലാണ് ജനിച്ചതും വളര്‍ന്നതും. ബിഗ് ബോസിലൂടെ ഇന്ത്യയില്‍ ശ്രദ്ധനേടിയ ഇവര്‍ ടെലിവിഷന്‍ അവതാരകയായി പ്രവര്‍ത്തിക്കുകയും സിനിമകളില്‍ ചെറിയ വേഷങ്ങള്‍ ചെയ്യുകയും ചെയ്തു.

ഇടയ്ക്ക് ഗ്ലാമര്‍ ലോകം വിട്ട് സന്യാസം സ്വീകരിക്കുകയാണെന്ന് സോഫിയ പ്രഖ്യാപിച്ചിരുന്നു. ഗയ സോഫിയ മദര്‍ എന്ന പേര് സ്വീകരിച്ച് ആത്മീയതയിലേക്ക് തിരിഞ്ഞത് സോഫിയയുടെ ആരാധകരെ ശരിക്കും ഞെട്ടിച്ചു. 2017 ല്‍ സന്യാസം വെടിഞ്ഞ് സോഫിയ റുമാനിയക്കാരനായ വ്ളാദിനെ വിവാഹം കഴിച്ചു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top