×

ഇതാ സൈറ്റടിച്ച്‌ പ്രിയ വാര്യര്‍ വീണ്ടും. മഞ്ചിന്റെ പരസ്യം (വീഡിയോ)

ഒമര്‍ ലുലു സംവിധാനം ചെയ്ത ഒരു അഡാര്‍ ലവ് സിനിമയിലെ മാണിക്യ മലരായ പൂവി എന്ന ഗാനത്തിലെ ഒറ്റ സീനുകൊണ്ട് ലോകപ്രശസ്തയായ പെണ്‍കുട്ടിയായാണ് പ്രിയ പ്രകാശ് വാര്യര്‍. ലോകമെമ്പാടും പ്രിയയുടെ കണ്ണിറുക്കലും വെടിയുതിര്‍ക്കുന്നതും ആഘോഷമാക്കുകയാണ്. നിരവധി ചിത്രങ്ങളില്‍ അഭിനയിക്കാന്‍ താരത്തിന് അവസരം ലഭിച്ചുവെന്നാണ് സൂചന. എന്നാല്‍ ഇപ്പോള്‍ ആദ്യം ചിത്രം പുറത്തുവന്നതിന് ശേഷം മാത്രമായിരിക്കും മറ്റ് സിനിമകളെക്കുറിച്ച് ആലോചിക്കുകയുള്ളൂ എന്ന് പ്രിയ പറഞ്ഞിരുന്നു.

ഇപ്പോഴിതാ, നടിയുടെ പുതിയ പരസ്യചിത്രം പുറത്തിറങ്ങിയിരിക്കുകയാണ്. നെസ്ലെ മഞ്ച് ടിട്വന്റിയുടെ പരസ്യത്തിലും സഹതാരത്തെ കണ്ണിറുക്കി കാണിക്കുന്നുണ്ട് പ്രിയാ വാര്യര്‍. പരസ്യചിത്രം സോഷ്യല്‍മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുകയാണ്. പ്രിയയെ വീണ്ടും കണ്ട സന്തോഷത്തിലാണ് ചിലര്‍. മറ്റുചിലരാകട്ടെ, പെണ്‍കുട്ടിക്ക് അധിക റേറ്റിങ് നല്‍കേണ്ട ആവശ്യമില്ലെന്നും പറയുന്നു.

വീഡിയോ കാണാന്‍ വീഡിയോ മെനുവില്‍ പോകുക.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top