×

പൊലീസ് സ്റ്റേഷനിലെ വാഹനങ്ങള്‍ അല്‍അമീന്‍ സംഘം തീയിട്ടു

തിരുവനന്തപുരം: വിഴിഞ്ഞം പൊലീസ് സ്റ്റേഷനില്‍ സൂക്ഷിച്ചിരുന്ന തൊണ്ടി വാഹനങ്ങള്‍ ബൈക്കിലെത്തിയ മൂന്നംഗ സംഘം തീയിട്ട് നശിപ്പിച്ചു. പുലര്‍ച്ചെ രണ്ടോടെയായിരുന്നു സംഭവം. സ്റ്റേഷന്റെ പിറക് ഭാഗത്ത് കൂടി എത്തി വാഹനങ്ങളില്‍ പെട്രോള്‍ ഒഴിച്ച്‌ തീ കൊളുത്തിയ ശേഷം ബൈക്കില്‍ രക്ഷപ്പെട്ട സംഘത്തിലെ പ്രധാനി നിരവധി കേസുകളില്‍ പ്രതിയായ പൂന്തുറ സ്വദേശി അല്‍അമീന്‍ ആണെന്ന് തിരിച്ചറിഞ്ഞതായി പൊലീസ് പറഞ്ഞു.

ഇയാളുടെ സുഹൃത്തിന്റെ വാഹനം വെള്ളിയാഴ്ച വിഴിഞ്ഞം പൊലീസ് പിടിച്ചെടുത്തിരുന്നുവെന്നും ഇത് വിട്ട് കൊടുക്കാത്തതിന്റെ വിരോധമാകാം വാഹനങ്ങള്‍ തീയിട്ട് നശിപ്പിക്കാന്‍ കാരണമായതെന്ന് സംശയിക്കുന്നതായി പൊലീസ് വ്യക്തമാക്കി.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top