×

പിണറായിക്കൊപ്പം സെല്‍ഫിയെടുക്കാന്‍ ബംഗാളികളും ത്രിപുരക്കാരും കഴിഞ്ഞതവണ താരം മണിക്‌ സര്‍ക്കാരെങ്കില്‍ ഇക്കുറി വിജയന്‍

കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസില്‍ മണിക് സര്‍ക്കാരായിരുന്നു താരം. എല്ലാ ക്യാമറയും ഫോക്കസ് ചെയ്തത് മണിക് സര്‍ക്കാരിലായിരുന്നു. അതാണ് പിണറായിയിലേക്ക് ഇത്തവണ എത്തുന്നത്. ഭാര്യ കമലയുമൊത്ത് ബുധനാഴ്ച രാവിലെ സമ്മേളന നഗരിയിലേക്ക് പിണറായി എത്തിയപ്പോഴേക്കും മാധ്യമങ്ങള്‍ വളഞ്ഞു. ആരാണ് ഈ വി.ഐ.പി. എന്നു സംശയിച്ചുനിന്നവരോട് മാധ്യമപ്രവര്‍ത്തകര്‍ പറഞ്ഞുകൊടുത്തു -‘അതു കേരള സി.എം.’ പ്രതികരണത്തിന് കേരളത്തിലെ മാധ്യമപ്രവര്‍ത്തകര്‍ അടുത്തുകൂടിയെങ്കിലും അദ്ദേഹം മിണ്ടിയില്ല. ഗൗരവം വിടാതെ വേദിയിലേക്ക്. കേരളത്തിന് പ്രത്യേക പരിഗണനയും ഉണ്ട്.

സമ്മേളന പ്രതിനിധികളും പിണറായിയ്‌ക്കൊപ്പം സെല്‍ഫിയെടുക്കാന്‍ ആഗ്രഹിക്കുന്നവരാണ്. എല്ലാ നേതാക്കളും പിണറായിയുടെ അടുത്ത് വന്ന് ആശയ വിനിമയം നടത്തുന്നു. ബന്ധം പുതുക്കുന്നു. മറ്റൊരു നേതാവിനും ഇത്തവണ ഇത്ര ആരാധകര്‍ സിപിഎം സമ്മേളന വേദിയില്‍ ഇല്ല. നേതാക്കളോടെല്ലാം സൗമ്യമായി ചിരിച്ച്‌ കാര്യങ്ങള്‍ പങ്കുവയ്ക്കുകയാണ് പിണറായി.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top