×

കാമുകിയെ പീഡിപ്പിച്ച സുഹൃത്തുക്കള്‍ക്ക് കാഴ്ചവെച്ചു; അഷ്‌റഫലി പിടിയില്‍

കോഴിക്കോട്: കൊടുവള്ളിയില്‍ യുവതിയെ അഞ്ചുപേര്‍ ചേര്‍ന്ന് പീഡിപ്പിച്ചെന്ന് പരാതി. സംഭവത്തില്‍ ഒരാളെ കൊടുവള്ളി പോലീസ് കസ്റ്റഡിയിലെടുത്തു. അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. മലപ്പുറം ചേളാരി സ്വദേശിനിയാണ് പരാതിക്കാരി.ചേളാരി സ്വദേശിനിയായ പെണ്‍കുട്ടിയെ പ്രണയം നടിച്ച്‌ കൊടുവള്ളിയിലെത്തിച്ച്‌ ലൈംഗികമായി പീഡിപ്പിക്കുകയും പലര്‍ക്കും കാഴ്ച വെക്കുകയും ചെയ്യുകയായിരുന്നു. പട്ടാമ്ബി കൊപ്പം കരിങ്കനാട് സ്വദേശി പൊട്ടച്ചിറയില്‍ അഷ്‌റഫലി (28)യാണ് അറസ്റ്റിലായത്.

പ്രതി അഷ്‌റഫലി കൊടുവള്ളി പെരിയാംതോടിലെ ഫഌറ്റില്‍ സഹോദരിക്കൊപ്പമാണ് താമസിക്കുന്നത്. ചേളാരി സ്വദേശിനിയായ പെണ്‍കുട്ടിയുമായി പ്രണയം നടിച്ച്‌ പലതവണ 18 കാരിയായ പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. അടുപ്പം മുതലെടുത്ത് കുന്ദമംഗലം വെണ്ണക്കാടുള്ള ലോഡ്ജില്‍ കൊണ്ടു വന്നാണ് പീഡിപ്പിച്ചത്. പ്രതിയുടെ സുഹൃത്തുക്കള്‍ക്കും കാഴ്ചവെച്ചതായാണ് പരാതി. സംഭവം വിശദമായി അന്വേഷിച്ചുവരികയാണ് പൊലീസ്. പത്തോളം ആളുകള്‍ പീഡിപ്പിച്ചതായാണ് സംശയം. ലോഡ്ജിലെത്തിച്ചാണ് തന്നെ പീഡീപ്പിച്ചതെന്ന് പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ട്.

കാണാതായ പെണ്‍കുട്ടിയെ ബന്ധുക്കള്‍ തിരഞ്ഞ് കണ്ടെത്തിയതോടെയാണ് പീഡന വിവരം പുറത്തായത്. ഒരു വര്‍ഷമായി തന്നെ പീഡിപ്പിക്കുന്നുവെന്നും താന്‍ ഗര്‍ഭിണിയാണെന്നും പെണ്‍കുട്ടി പോലീസിനോട് പറഞ്ഞു. പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കുകയും വിശദമായ മൊഴി രേഖപ്പെടുത്തുകയും ചെയ്തശേഷമെ തുടര്‍ നടപടികളിലേക്ക് കടക്കൂവെന്ന് പോലീസ് പറഞ്ഞു. പ്രതിയെ കുറിച്ചുള്ള കൃത്യമായ വിവരം പെണ്‍കുട്ടിയില്‍ നിന്ന് പൊലീസിന് ലഭിച്ചു. തുടര്‍ന്ന് പൊലീസ് പ്രതിക്കായി നടത്തിയ അന്വേഷണത്തിലാണ് യുവാവ് പിടിയിലായത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top