×

അവസരം തന്നില്ലെങ്കില്‍ ഞാന്‍ സിനിമ എടുക്കും: പാര്‍വതി

സിനിമയില്‍ അവസരങ്ങള്‍ നഷ്ടപ്പെടും എന്നോര്‍ത്ത് എനിക്ക് ഭയമില്ല. പേടിച്ച് ഓടുകയുമില്ല. കഴിഞ്ഞ 12 വര്‍ഷമായി സിനിമയിലുണ്ട്. ഇഷ്ടപ്പെട്ടാണ് സിനിമ തിരഞ്ഞെടുത്തത്. എനിക്ക് അവസരം തന്നില്ലെങ്കില്‍ ഞാന്‍ സിനിമ എടുക്കും.’ പാര്‍വ്വതി പറഞ്ഞു.

കസബ വിഷയത്തില്‍ തന്നെ വിമര്‍ശിച്ചവരില്‍ ഏറെയും സ്ത്രീകളാണെന്ന് പാര്‍വതിയുടെ വെളിപ്പെടുത്തല്‍. എനിക്ക് മുന്‍പും പലരും ആ സിനിമയെ വിമര്‍ശിച്ചിട്ടുണ്ട്. അന്ന് ഇത്തരം പ്രതിഷേധമൊന്നും കണ്ടിരുന്നില്ല. എനിക്കു നേരെ ഉയര്‍ന്ന ആക്രമണങ്ങളേക്കാള്‍ വേദനിപ്പിച്ചത് പല സത്രീകളുടെയും നിലപാടാണ്. പുരുഷന്‍ മര്‍ദ്ദിച്ചാല്‍ എന്താണ് കുഴപ്പം എന്ന് വരെ പല സ്ത്രീകളും പറയുന്നത് കേട്ടിരുന്നു. കമന്റുകള്‍ വായിച്ചതിനു ശേഷം സംശയം തോന്നി എന്താണ് മേളയില്‍ പറഞ്ഞതെന്ന് ഒന്നുകൂടി കണ്ടുനോക്കി. ഞാന്‍ പറഞ്ഞത് ശരിയായിരുന്നു. ഒരു അഭിമുഖത്തിലാണ് താരം വീണ്ടും കസബ വിഷയത്തെക്കുറിച്ച് സംസാരിച്ചത്. ഈ സംഭവത്തിന് ശേഷം എനിക്കെതിരെ സിനിമയില്‍ ഒരു ലോബി തന്നെ ഉണ്ടാകുമെന്നും അതു കൊണ്ട് ഇത്തരം സാഹചര്യങ്ങള്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കണമെന്ന് പലരും ആവശ്യപ്പെട്ടു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top