×

ഊഞ്ഞാപ്പാറ കനാലിലെ നഗ്ന കുളിയും മദ്യപാനവും നിര്‍ത്തലാക്കാന്‍ പരാതിയുമായി ഒരു വിഭാഗം

ഈയടുത്ത് പ്രശസ്തമായ എറണാകുളം കോതമംഗലത്തെ ഊഞ്ഞാപ്പാറ കനാല്‍ തകര്‍ച്ചയുടെ വക്കിലാണെന്നും സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് ഇറിഗേഷന്‍ ഓഫീസര്‍ക്ക് പരാതി. കനാലിലൂടെ ഒഴുകി വരുന്ന വെള്ളവും തൊട്ടു നില്‍ക്കുന്ന കവുങ്ങളുടെ പടങ്ങളും സോഷ്യല്‍ മീഡിയയിലൂടെ വൈറലായതോടെ ദിവസം നിരവധി പേരാണ് കനാനില്‍ കുളിക്കാനായി എത്തുന്നത്. ഇത് കൃഷി, കുടിവെള്ള ആവശ്യത്തിനായി നിര്‍മിച്ച കനാലിന്റെ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് കനാല്‍ സംരക്ഷണ ജനകീയ സമിതി പെരിയാര്‍ വാലി എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ക്കും ബന്ധപ്പെട്ടവര്‍ക്കും പരാതി നല്‍കിയിരിക്കുന്നത്. പരസ്യ മദ്യപാനവും നഗ്ന കുളിയും നാട്ടുകാര്‍ക്ക്‌ വിനയായിരിക്കുകയാണെന്ന്‌ പ്രദേശവാസികള്‍ പരാതിപ്പെട്ടു. ന്യൂജെന്‍ ബൈക്കുകളില്‍ ശബ്ദമലിനീകരണം മുഴക്കിയാണ്‌. കുളികാര്‍ എത്തുന്നതും പോകുന്നതും പലരും സഭ്യമല്ലാത്ത രീതിയില്‍ വസ്‌ത്രമാണ്‌ ധരിക്കുന്നതെന്നും പ്രദേശവാസികള്‍ പരാതിപ്പെടുന്നു

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top