×

മലപ്പുറത്തുകാരി ജ്യോതിയുടെ വിവാഹാലോചന ഫേസ്‌ബുക്കില്‍ വൈറലാകുന്നു

ഇതാദ്യമായാണ് ഒരു പെണ്‍കുട്ടി ഫേസ്‌ബുക്കില്‍ വിവാഹ പരസ്യം നല്‍കുന്നെന്ന പ്രത്യേകതയുണ്ട്. ഇന്നലെയാണ് ജ്യോതി തന്റെ പ്രൊഫൈലില്‍ ഇങ്ങനെയൊരു പോസ്റ്റിട്ടത്. ‘എന്റെ കല്യാണം കഴിഞ്ഞിട്ടില്ല ,സുഹൃത്തുക്കെളുടെ അറിവില്‍ ഉണ്ടെങ്കില്‍ അറിയിക്കുക.ഡിമാന്റുകള്‍ ഇല്ല, ജാതി പ്രശ്നമല്ല , എന്റെ അച്ഛനും അമ്മയും ജീവിച്ചിരിപ്പില്ല ഞാന്‍ ഫാഷന്‍ ഡിസൈനിംങ് പഠിച്ചിട്ടുണ്ട് സഹോദരന്‍ മുബൈയില്‍ സീനിയര്‍ ആര്‍ട്ട് ഡയറക്ടര്‍ ആണ് അനിയത്തി സിവില്‍ എഞ്ചിനീയറിങ് പഠിക്കുന്നു. ഫേസ്‌ബുക്ക് മാട്രിമോണി എല്ലാവര്‍ക്കും ഉപകാരപ്പെടട്ടെ’. ജ്യോതി ഈ പോസ്റ്റിട്ട് മണിക്കൂറുകള്‍ക്കുള്ളില്‍ മികച്ച പ്രതികരണമാണ് സോഷ്യല്‍ മീഡിയയില്‍ നിന്നും ലഭിക്കുന്നത്.

ഫാഷന്‍ ഡിസൈനിങ് ബിരുദധാരിയായ ജ്യോതി രഞ്ജിഷിന്റെ പരസ്യം കണ്ടാണ് ഇങ്ങനെയൊരു തീരുമാനത്തിലേയ്ക്കെത്തിയത്. കുടുംബത്തിന്റെ പിന്തുണയുമുണ്ട്. ഫേസ്‌ബുക്ക് പോസ്റ്റ് കണ്ട് നിരവധി കോളുകള്‍ വരുന്നുണ്ടെന്ന് ജ്യോതി പറയുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top