×

മകള്‍ക്ക് ആ പെണ്‍കുട്ടിയുടെ പേരിട്ട് നീലേശ്വരത്തുള്ള മാതൃഭൂമി സബ്ബ്‌ എഡിറ്റര്‍

കശ്മീരില്‍ അതിക്രൂരമായി കൊല ചെയ്യപ്പെട്ട പെണ്‍കുട്ടിയുടെ ഓര്‍മയില്‍ രാജ്യമെങ്ങും പ്രതിഷേധമുയരുമ്ബോള്‍ ധീരമായ ആദരവുമായി മലയാളി യുവാവ് കൈയ്യടി നേടുന്നു.

തനിക്ക് ജനിച്ച പെണ്‍കുട്ടിക്ക് കഠ്വയില്‍ പിടഞ്ഞ് മരിച്ച ആ ബാലികയുടെ പേരിട്ടാണ് നീലേശ്വരം സ്വദേശിയായ രജിത് റാം ആദരമര്‍പ്പിച്ചത്. സമൂഹമാധ്യമങ്ങളില്‍ തന്റെ കുഞ്ഞിന്റെ ചിത്രം സഹിതമാണ് രജിത്തിന്റെ പോസ്റ്റ്. ‘പേരിട്ടു.. അതെ..അതുതന്നെ. ആസിഫ എസ് രാജ്.എന്റെ മോളാണവള്‍’ എന്നാണ് വാചകം. മാതൃഭൂമി ദിനപത്രത്തില്‍ സബ് എഡിറ്ററാണ് രജിത്ത്.

തീരുമാനം അറിയിച്ചതിന് പിന്നാലെ ഫെയ്‌സ്ബുക്കില്‍ രജിത്തിന് അഭിനന്ദന പ്രവാഹമാണ്.
പതിനായിരത്തിലേറെ പേരാണ് മണിക്കൂറുകള്‍ക്കകം പോസ്റ്റ് ഷെയര്‍ ചെയ്തത്. ധീരമായ തീരുമാനമെന്നും ഇത്തരം ഐക്യദാര്‍ഢ്യങ്ങള്‍ ആയിരം പ്രതിഷേധ പ്രകടനങ്ങളേക്കാള്‍ മൂര്‍ച്ചയുള്ളതെന്നുമാണ് കമന്റുകളിലെ കയ്യടി.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top