×

ചെങ്ങന്നൂരില്‍ ബിജെപി സ്ഥാനാര്‍ത്ഥിക്ക് വേണ്ടി പ്രചാരണത്തിനിറങ്ങില്ല; ബിഡിജെഎസ്

ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ബിഡിജെഎസ് ബിജെപി സ്ഥാനാര്‍ത്ഥിക്ക് വേണ്ടി പ്രചാരണത്തിനിറങ്ങില്ല. ബിജെപിയുമായുള്ള നിസഹകരണം തുടരാന്‍ ചെങ്ങന്നൂരില്‍ ചേര്‍ന്ന സംഘടന സംസ്ഥാന കൗണ്‍സില്‍ തീരുമാനിച്ചു. ബി.ഡി.ജെ.എസ് ഉന്നയിച്ച പ്രശ്‌നങ്ങളില്‍ പരിഹാരമാകുന്നത് വരെ നിസഹകരണം തുടരുമെന്ന് തുഷാര്‍ വെള്ളാപ്പള്ളി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

ബോര്‍ഡ്, കോര്‍പ്പറേഷന്‍ സ്ഥാനങ്ങളല്ല തങ്ങളുടെ പ്രശ്‌നമെന്ന് തുഷാര്‍ പറഞ്ഞു. സംഘടനാപരമായി പ്രശ്‌നങ്ങളുണ്ട്. അത് പരിഹരിക്കണമെന്ന് ബിജെപി കേന്ദ്രനേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്‍.ഡി.എയുമായി ബന്ധപ്പെട്ട ചില പരാതികളും നേതൃത്വത്തെ അറിയിച്ചു. ഒരാഴ്ചയ്ക്കുള്ളില്‍ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുമന്നാണ് കരുതുന്നത്. ഉണ്ടായില്ലെങ്കില്‍ നിസഹകരണം തുടരുമെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top