×

സി ദിവാകരനെ ഒഴിവാക്കി; തനിക്ക് ഗോഡ് ഫാദറില്ലാത്തതാണ് കുഴപ്പം

കൊല്ലം: സിപിഐ ദേശിയ കൗണ്‍സിലില്‍ നിന്നും സി ദിവാകരനെ ഒഴിവാക്കി. ആരുടേയും സഹയാത്തോടെ തുരടാനില്ലെന്ന് ദിവാകരന്‍ വ്യക്തമാക്കി. തനിക്ക് ഗോഡ് ഫാദറില്ല അതാണ് തന്റെ കുഴപ്പമെന്നും സിപിഎം ദേശിയ കൗണ്‍സിലില്‍ നിന്ന് ഒഴിവാക്കിയതിനോട് ദിവാകരന്‍ പ്രതികരിച്ചു.

നടപടിയിലെ അതൃപ്തി വ്യക്തമാക്കി കേരളത്തില്‍ നിന്നുള്ള പ്രതിനിധി യോഗത്തില്‍ നിന്നും ദിവാകരന്‍ വിട്ടുനിന്നു. സിപിഐ ദേശീയ കൗണ്‍സിലില്‍ നിന്ന് ഒഴിവാക്കിയവരില്‍ രണ്ടുപേര്‍ ഇസ്മായില്‍ പക്ഷക്കാരാണ്. പുതിയതായി ഉള്‍പ്പെടുത്തിയവര്‍ എല്ലാം കാനം പക്ഷക്കാര്‍.

ദേശിയ കൗണ്‍സിലില്‍ കേരളത്തില്‍ നിന്ന് പുതുതായി അഞ്ച് പേരെ ഉള്‍പ്പെടുത്തി. കെ പി രാജേന്ദ്രന്‍, എന്‍ അനിരുദ്ധന്‍, പി വസന്തം, എന്‍ രാജന്‍, ഇ ചന്ദ്രശേഖരന്‍ എന്നിവരെയാണ് പുതിയതായി ഉള്‍പ്പെടുത്തിയത്.സി ദിവകരന്‍, സിഎന്‍ ചന്ദ്രന്‍, സത്യന്‍ മൊകേരി, കമല സദാനന്ദന്‍ എന്നിവരെ ഒഴിവാക്കി. മഹേഷ് കക്കത്ത് കാന്‍ഡിഡേറ്റ് മെമ്ബറായി ഉള്‍പ്പെടുത്തി.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top